അദ്ധ്യാപകര്‍ പറയുന്നത് താന്‍ അഭിനയിക്കുന്നതിനേക്കാള്‍ നന്നായി പഠിക്കുമെന്ന്; തനിക്ക് താല്‍പ്പര്യം അഭിനയത്തോട്; പിയ വാര്യര്‍

ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കല്‍ സീനിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയാ വാര്യര്‍. ഇപ്പോള്‍ ബോളിവുഡിലേക്ക് ചേക്കേറിയിരിക്കുകയാണ് താരം. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. സിനിമയെ ചുറ്റിപറ്റി ചില വിവാദങ്ങള്‍ ഉണ്ടെങ്കിലും മികച്ച രീതിയില്‍ തന്നെ ചിത്രം പുറത്തുവരുമെന്നാണ് പ്രിയ പറയുന്നത്. ക്രൈം ത്രില്ലറായ ലവ് ഹാക്കര്‍ എന്ന ചിത്രത്തിലാണ് പ്രിയ ഇപ്പോള്‍ അഭിനയിക്കുന്നത്. മായങ്ക് പ്രകാശ് ശ്രീവാസ്തവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്…

അതേസമയം, അഭിനയവും പഠനവും ഒപ്പം കൊണ്ടു പോകാന്‍ കുറച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും പ്രിയ പറഞ്ഞു. താന്‍ ഇപ്പോള്‍ കൊമേഴ്സില്‍ മൂന്നാംവര്‍ഷ ബിരുദം ചെയ്യുകയാണെന്നും പഠനം പൂര്‍ത്തിയായാല്‍ സിനിമയില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്നും പ്രിയ വ്യക്തമാക്കി. അഭിനയത്തേക്കാള്‍ താന്‍ പഠിത്തത്തില്‍ മിടുക്കിയാണെന്നാണ് അദ്ധ്യാപകര്‍ ഒന്നടങ്കം പറയുന്നതെന്ന് പ്രിയ പറഞ്ഞു. അദ്ധ്യാപകര്‍ അവരുടെ ഭാഗം നീതിപൂര്‍വം പൂര്‍ത്തിയാക്കി. എന്നാല്‍ തനിക്ക് അഭിനയത്തോടാണ് ഇഷ്ടമെന്നും പ്രിയ പറഞ്ഞു.

Loading...

‘കോളേജില്‍ എനിക്ക് യാതൊരു വിധത്തിലുമുള്ള ഗ്രേസ് മാര്‍ക്കുകള്‍ ലഭിക്കുന്നില്ല. ഹാജരിനുള്ള മാര്‍ക്കും ലഭിക്കാറില്ല. കോളേജിലെ വിവിധ പരിപാടികള്‍ക്ക് പങ്കെടുക്കുന്നവര്‍ക്ക് മാത്രമാണ് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നത്’ – പ്രിയ പറഞ്ഞു.