മേക്കപ്പില്ലാതെ പ്രിയ വാര്യറെ കണ്ട് അന്തംവിട്ട് ആരാധകര്‍

 

അഡാര്‍ ലൗ എന്ന ഒറ്റചിത്രത്തിലെ കണ്ണിറുക്കലിലൂടെ പ്രശസ്തയായ പ്രിയാ വാര്യരുടെ വ്യത്യസ്തമായ ലുക്ക്. മെയ്ക്കപ്പില്ലാതെയുള്ള പ്രിയാ വാര്യരുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരം ചിത്രീകരണത്തിനായി ഹൈദരാബാദില്‍ എത്തിയപ്പോഴുള്ള ചിത്രങ്ങലാണ് ഇവ.

Loading...

കടും പച്ച നിറത്തിലുള്ള ടോപ്പും കറുത്ത നിറത്തിലുള്ള പാന്റ്സും കണ്ണടയുമാണ് വേഷം. എന്നാല്‍ ഒട്ടും മേയ്ക്കപ്പ് ഇല്ലെന്നതാണ് പ്രത്യേകത. വിമാനത്താവളത്തിലൂടെ അലസമായി നടന്നു നീങ്ങുകയാണ് താരം.

അഡാര്‍ ലൗ റിലീസ് ചെയ്തതിന് പിന്നാലെ ബോളിവുഡിലേക്കായിരുന്നു പ്രിയ പ്രകാശ് വാര്യര്‍ കടന്ന് ചെന്നത്. താര സുന്ദരി ശ്രീവിദ്യയുടെ ജീവിതം പ്രമേയമായ ശ്രീദേവി ബംഗ്ലാവിലെ കേന്ദ്ര കഥാപാത്രമായാണ് പ്രിയ വേഷമിടുന്നത്. കൂടാതെ സൈബര്‍ കുറ്റകൃത്യങ്ങള്‍ പ്രമേയമാക്കി മായങ്ക് ശ്രീവാസ്തവ ഒരുക്കുന്ന ലൗ ഹാക്കര്‍ എന്ന ചിത്രത്തിലും പ്രിയ വേഷമിടുന്നു.