നിയമം ലംഘിച്ച കെട്ടിടമാണ് സ്വന്തം നാട്ടില്‍ ഉയരുന്നതെന്ന് മനസിലാകാത്ത എംഎല്‍എയും വാര്‍ഡു മെമ്പറുമുണ്ടാകുമോ; പ്രിയദര്‍ശന്‍

മരട് ഫ് ളാറ്റ് വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. മരട് ഫ് ളാറ്റ് വിഷയം സിനിമയായിരുന്നുവെങ്കില്‍ അതിന്റെ അതിന്റെ ക്ലൈമാക്‌സില്‍ ചെറിയൊരു വ്യത്യാസം വരുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഫ് ളാറ്റ് നിര്‍മിക്കാന്‍ അനുമതി കൊടുത്ത ഉദ്യോഗസ്ഥരെയും അതിനു കൂട്ടുനിന്ന നേതാക്കളെയും അതേ ഫ് ളാറ്റിലെവിടെയെങ്കിലും കെട്ടിയിട്ട ശേഷം ഫ് ളാറ്റ് തകര്‍ക്കുന്നതാവും ക്ലൈമാക്‌സ്. സ്വന്തം നാട്ടില്‍ ഉയരുന്നതു നിയമം ലംഘിച്ച കെട്ടിടമാണെന്ന് മനസിലാകാത്ത എംഎല്‍എയും വാര്‍ഡു മെമ്ബറുമുണ്ടാകുമോ എന്നും പ്രിയദര്‍ശന്‍ ചോദിക്കുന്നു.

പ്രിയദര്‍ശന്റെ വാക്കുകളിങ്ങനെ: മരടിലെ ഫ് ളാറ്റ് പൊളിക്കല്‍ സിനിമയായിരുന്നുവെങ്കില്‍ അതിന്റെ ക്ലൈമാക്‌സില്‍ ചെറിയൊരു വ്യത്യാസം വരുമായിരുന്നു. ഫ് ളാറ്റ് നിര്‍മിക്കാന്‍ അനുമതി കൊടുത്ത ഉദ്യോഗസ്ഥരെയും അതിനു കൂട്ടുനിന്ന നേതാക്കളെയും അതേ ഫ് ളാറ്റിലെവിടെയെങ്കിലും കെട്ടിയിട്ട ശേഷം ഫ് ളാറ്റ് തകര്‍ക്കുന്നു. ഞാന്‍ സംവിധാനം ചെയ്ത മിഥുനമെന്ന ചിത്രത്തിലൊരു സീനുണ്ട്. എല്ലാറ്റിനും എതിരെ നില്‍ക്കുന്ന സാമൂഹിക ദ്രോഹികളായ ഉദ്യോഗസ്ഥരെ തന്റെ കമ്പനിയില്‍ കെട്ടിയിട്ടു തീ കൊളുത്തുമെന്നു മോഹന്‍ലാല്‍ പറയുന്ന സീന്‍. മരടിനെക്കുറിച്ചു പറഞ്ഞതും അതിന്റെ വേറെയൊരു പതിപ്പാണ്.

Loading...

എല്ലാ രേഖകളും പരിശോധിച്ചു ബാങ്കുകളും നഗരസഭയും അനുമതി നല്‍കിയ ഫ് ളാറ്റുകളാണു താമസക്കാര്‍ വാങ്ങിയത്. അല്ലാതെ അവരാരും വ്യാജ രേഖയുണ്ടാക്കിയ ഫ് ളാറ്റു കെട്ടി ഉയര്‍ത്തിയതല്ല.

ഉദ്യോഗസ്ഥരും നിര്‍മാതാക്കളും നല്‍കിയതു വ്യാജ രേഖയാണെന്നു അവര്‍ക്കു എവിടെ നോക്കിയാലാണു കണ്ടെത്താനാകുക. സ്വന്തം നാട്ടില്‍ ഉയരുന്നതു നിയമം ലംഘിച്ച കെട്ടിടമാണെന്നു മനസിലാകാത്ത എംഎല്‍എയും വാര്‍ഡു മെമ്പറുമുണ്ടാകുമോ

യരുന്നതു കാണുമ്ബോഴെങ്കിലും അവര്‍ നോക്കേണ്ടതല്ലേ. അതുകൊണ്ടുതന്നെ മരട് സിനിമയായിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്ന ക്ലൈമാക്‌സ് തന്നെ ശരിക്കും അവിടെ ഉണ്ടാകേണ്ടതാണെന്നു ആരെങ്കിലും ആഗ്രഹിച്ചാല്‍ തെറ്റു പറയാനാകില്ല. ജനാധിപത്യ രാജ്യത്തില്‍ അതു നടക്കുമോ എന്നതു വേറെകാര്യം. ഇതിനു സഹായിച്ച ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങള്‍ നീണ്ട കേസിനു ശേഷം അകത്തു പോയേക്കും. നേതാക്കളോ?

അതുകൊണ്ടുതന്നെ മരട് സിനിമയായിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്ന ക്ലൈമാക്‌സു തന്നെ ശരിക്കും അവിടെ ഉണ്ടാകേണ്ടതാണെന്നു ആരെങ്കിലും ആഗ്രഹിച്ചാല്‍ തെറ്റു പറയാനാകില്ല. ജനാധിപത്യ രാജ്യത്തില്‍ അതു നടക്കുമോ എന്നതു വേറെകാര്യം. ഇതിനു സഹായിച്ച ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങള്‍ നീണ്ട കേസിനു ശേഷം അകത്തു പോയേക്കും. നേതാക്കളോ ?” എന്നാണ് പ്രിയദര്‍ശന്റെ വാക്കുകള്‍.

ഞങ്ങള്‍ തിരിച്ചുവരും, അതൊരു വാശിയാണ്’ തകര്‍ന്നടിഞ്ഞ എച്ച്‌ടുഒ ഹോളിഫെയ്ത്ത് ഫ്ളാറ്റിനു മുന്നില്‍നിന്ന് താമസക്കാരനും സംവിധായകനുമായ മേജര്‍ രവി പറഞ്ഞു. വര്‍ഷങ്ങളോളം താമസിച്ച ഫ്‌ളാറ്റ് ഇടിഞ്ഞു വീഴുന്നത് കാണാന്‍ ശേഷിയില്ലാതെ പലരും ഇന്നലെ മരടില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നെന്നും അതീവ ദുഃഖമുണ്ടെങ്കിലും സമീപവാസികള്‍ക്ക് നഷ്ടമൊന്നും സംഭവിക്കാത്തതില്‍ സന്തോമുണ്ടെന്നും ‘പത്തുവര്‍ഷക്കാലം ഞങ്ങളെല്ലാവരും ഒരു കുടുംബം പോലെ ഒന്നിച്ച്‌ താമസിച്ച സ്ഥലമാണ് ഇത്. എന്തുവന്നാലം അവസാനം വരെ ഒന്നിച്ചു നില്‍ക്കും മേജര്‍ രവി പറഞ്ഞു.