പ്രേമം സിനിമ ഇന്റർനെറ്റിലും വാട്ട്സ് അപ്പിലും ചോർത്തിയ കള്ളൻ കപ്പലിൽ തന്നെ. ചിത്രത്തിന്റെ വർക്കുകൾ പൂർത്തിയാക്കിയ സ്റ്റുഡിയോവിൽ നിന്നുമാണ്‌ ചോർത്തൽ നടന്നിരിക്കുന്നതെന്ന് വ്യക്തമായി. ആന്റ് പൈറസി സെൽ വിലയിരുത്തൽ പ്രകാരം ചിത്രത്തിന്റെ എഡിറ്റിങ്ങ് നടന്നതും മറ്റും തിരുവനന്തപുരത്തേ ഏരീസ് വിസ്മയാ സ്റ്റുഡിയോയിലും ഡബ്ബിങ്ങും മിക്സിങ്ങും നടന്നത് ചെന്നൈയിലെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലുമാണ്‌.  പ്രിയദര്‍ശന്റെ ഉടമസ്ഥതയിലാണ്‌ ചെന്നൈയിലേ സ്റ്റുഡിയോ.

”പ്രവാസിശബ്ദം കണ്ടെത്തലുകൾ സത്യമെന്നു തെളിയുന്നു. പ്രേമം സിനിമയുടെ കോപ്പികൾ ഇന്റർനെറ്റിൽ ചോർന്നതുമയി ബന്ധപെട്ട് ഞങ്ങൾ കണ്ടെത്തിയതും മുമ്പ് നല്കിയതുമായ വാർത്തകൾ ശരിയെന്ന് തെളിഞ്ഞിരിക്കുന്നു. കാനഡാ, ചെന്നൈ, ഓസ്ട്രേലിയയിലെ മെൽ ബൺ എന്നിവിടങ്ങളിൽനിന്നും നേരിട്ടു നല്കിയ വാർത്തകൾ 100%വും ശരിയെന്നു തെളിഞ്ഞു. ഈ ചിത്രത്തിനു 6 കോടിയിലധികം രൂപയുടെ നഷ്ടവും, ന്യൂ ജനറേഷൻ സിനിമകൾ ഹിറ്റാകാതെ തകർക്കാനും നടത്തിയ ഗൂഢാലോചനകൾ ഞങ്ങൾ പുറത്തുകൊണ്ടുവരുന്നു.”

Loading...
  • ചിത്രം നെറ്റിൽ ചോർത്തിയത് കാനഡയിൽനിന്നും, മെൽബണിൽനിന്നും അല്ല.
  • മെൽബണിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
  • ചോർന്നത് ചിത്രത്തിന്റെ നിർമ്മാണവും ഡബ്ബിങ്ങും എഡിറ്റിങ്ങും നടന്ന തിരുവനന്തപുരത്തേയോ ചെന്നൈയിലേയോ സ്റ്റുഡിയോവിൽനിന്നും.
  • പ്രതികൂട്ടിൽ ബി.ഉണ്ണികൃഷ്ണനും, പ്രിയദർശനും.
  • കേസുതൊക്കാൻ മഹാനടന്റെ നേതൃത്വത്തിൽ മന്ത്രി തിരുവഞ്ചൂരിലും, രമേശ് ചെന്നിത്തലയിലും കനത്ത സമ്മർദ്ദം
  • കേസ് മുക്കാൻ സജീവ നീക്കം.

ബി.ഉണ്ണികൃഷ്ണനെയും, പ്രിയദർശനേയും ചോദ്യം ചെയ്യാൻ നടത്തുന്ന നീക്കങ്ങൾ ഒഴിവാക്കാൻ നീക്കങ്ങൾ തകൃതിയായി നടക്കുന്നു. മലയാളത്തിലേ മഹാ നടന്റെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രിയിൽ സ്റ്റുഡിയോ ഉടമകളേ ചോദ്യം ചെയ്യുന്നത് ഒഴിവാക്കാൻ കനത്ത സമ്മർദ്ദമാണ്‌ നടക്കുന്നത്. എന്നാൽ സ്റ്റുഡിയോ പരിശോധിക്കുകയും അതിന്റെ അധികൃതരെ ചോദ്യം ചെയ്യുകയും ചെയ്താൽ മാത്രമേ സത്യങ്ങൾ പുറത്തുവരൂ. പ്രേമം സിനിമയേയും ന്യൂ ജനറേഷൻ താരങ്ങളേയും തകർക്കാനും മലയാള സിനിമാ ലോകത്തിന്റെ അമരത്ത് നടന്ന ഗൂഢാലോചന  പുറത്തുവരുമോ എന്നു വരും ദിവസം അറിയാം. സത്യത്തിൽ ഇനി അറിയേണ്ടത് പ്രേമം ചോർന്നത് തിരുവനന്തപുരത്തേ സ്റ്റുഡിയോവിൽനിന്നാണോ അതോ ചെന്നൈയിലേ സ്റ്റുഡിയോവിൽ നിന്നാണോ എന്നുമാത്രമാണ്‌. ബി.ഉണ്ണികൃഷ്ണനോ, പ്രയദർശനോ ആരായിരിക്കും അതിനു ഉത്തരം തരിക? ഉത്തരം കേസൊതുക്കി കുഴിഞ്ഞുമൂടുമോ അതോ പോലീസ് കണ്ടെത്തുമോ എന്നും കാത്തിരുന്ന് കാണാം. എന്തായാലും ഈ രണ്ട് വ്യക്തികളും ഇനിയുള്ള കേസ് അന്വേഷണത്തിൽ നിർണ്ണായകമായിരിക്കും.

premam-movie-online-news

കേരളാ ആന്റി പൈറസി സെല്ലിന്റെ കണ്ടെത്തൽ പ്രകാരം സെൻസർ കോപ്പികളാണ്‌ ചോർന്ന് ഇന്റർനെറ്റിലും വാട്ട്സ് അപ്പിലും ആയത്. സങ്കീർണ്ണമായ ഇവയുടെ വാട്സപ്പ് ത്രെഡുകൾ നശിപ്പിക്കാനും കണ്ടെത്താനും സാധ്യമല്ല. സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ച ‘പ്രേമം’ സിനിമയുടെ പകര്‍പ്പ് തങ്ങളുടെ പക്കലുണ്ടെന്നാണ് സെന്‍സര്‍ ബോര്‍ഡ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ലാബില്‍ നിന്നാകാം കോപ്പി പുറത്തുപോയതെന്നും സെന്‍സര്‍ ബോര്‍ഡ് അധികൃതര്‍ വിശദീകരിക്കുന്നു. ഒരു സിനിമയുടെ നിര്‍മ്മാണഘട്ടത്തിലുള്ള പതിപ്പ് പുറത്തുപോകുന്നതും വ്യാപകമായി പ്രചരിക്കുന്നതും മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമാണ്. സിനിമ നിർമ്മിക്കാനും മറ്റും ഏല്പിച്ച സ്റ്റുഡിയോവിൽ നിന്നുതന്നെ അതിന്റെ കോപ്പികൾ ഇന്റര്‍നെറ്റിലേക്ക് ചോർത്തുക എന്നത് മലയാള സിനിമയിലെ ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്‌.

തിരുവനന്തപുരത്തേയും, ചെന്നൈയിലേയും സ്റ്റുഡിയോകൾ കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണം മലയാള സിനിമാ ലോകത്തേ അതികായകന്മാരെ ശ്വാസം മുട്ടിക്കും. വിസ്മയാ സ്റ്റുഡിയോയില്‍ തെളിവെടുപ്പ് നടന്നത് ശനിയാഴ്ചയയാണ്. ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്‍ മാനേജിങ് ഡയറക്ടറായിരിക്കുന്ന സ്റ്റുഡിയോയാണ്‌ തിരുവനന്തപുരത്തേത്.

അന്വേഷണം വഴിതിരിച്ചുവിടാൻ നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടു.

പ്രേമം സിനിമയുടെ കോപ്പികൾ ചോർന്നത് സംബന്ധിച്ച അന്വേഷണം വഴിതിരിച്ചുവിടാൻ നടത്തിയ നീക്കം പരാജയപ്പെട്ടു. കാനഡയിൽ നിന്നും അപ് ലോഡ് ചെയ്തുവെന്ന് വിശദീകരണം ആയിരുന്നു ആദ്യം. എന്നാൽ കേരളത്തിലും ചെന്നൈയിലും ഇരുന്ന ഏതൊരാൾക്കും കാനഡയിലേ ഒരു ഐ.പി വിലാസം ഉപയോഗിച്ച് ചിത്രം നെറ്റിലേക്ക് വിടാൻ സാധിക്കും. 8 ഓളം പേരെ സി.ഡികൾ വിറ്റതുമായി ബന്ധപെട്ട് പിടിച്ചു. ഇതും വെറും താഴേക്കിടയിലുള്ള സാധാരണ സി.ഡി.വില്പനക്കാർ മാത്രം. ഓസ്ട്രേലിയ മെൽ ബണിൽ നിന്നും മലയാളി വിദ്യാർഥിയെ അറസ്റ്റു ചെയ്തുവെന്ന് മലയാള മനോരമയിൽ വാർത്ത. അതു വ്യാജവാർത്തയാണെന്നു പ്രവാസി ശബ്ദം മെൽ ബണിൽ നേരിട്ടു നടത്തിയ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്നു. തിരുവനന്തപുരത്തേ വിസ്മയ സ്റ്റുഡിയോവിൽ നിന്നും ജോലികൾക്ക് ശേഷം കമ്പ്യൂട്ടറിൽനിന്നും സംവിധായകന്റെ സാന്നിധ്യത്തില്‍ കോപ്പി ഡിലീറ്റ് ചെയ്തതുമാണെന്നും പറയുന്നു. എന്നാൽ ഡിലീറ്റ് ചെയ്ത ഒരു ഹാർഡ് ഡിസ്കിൽനിന്നും പഴയ ഫയലുകൾ അനായാസം പുന:സൃഷ്ടിക്കാം എന്ന് ഏതൊരാൾക്കും അറിയാവുന്നതാണ്‌.

ഇന്റര്‍നെറ്റില്‍ അപ്‍ലോഡ് ചെയ്ത വ്യക്തിയെ തിരിച്ചറിഞ്ഞുവെന്ന് നിര്‍മാതാവ് അന്‍വര്‍ റഷീദ്.

പ്രേമം സിനിമയുടെ സെന്‍സര്‍ പതിപ്പ് ആദ്യം ഇന്റര്‍നെറ്റില്‍ അപ്‍ലോഡ് ചെയ്ത വ്യക്തിയെ തിരിച്ചറിഞ്ഞുവെന്ന് നിര്‍മാതാവ് അന്‍വര്‍ റഷീദ്. ഇതുസംബന്ധിച്ച തെളിവ് നാളെ അന്വേഷണ സംഘത്തിന് കൈമാറും. നാലിടത്താണ് സിനിമയുടെ കോപ്പി നല്‍കിയത്. എവിടെ നിന്നാണ് ചോര്‍ന്നതെന്ന് കണ്ടെത്തേണ്ടത് പൊലീസിന്റെ ജോലിയാണ്. വിവാദമാക്കാനല്ല നടപടിയുണ്ടാകാനാണ് തന്റെ ശ്രമം.