വിഷയത്തെപ്പറ്റി കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടോ, പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ പ്രിയദര്‍ശന്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ തുറന്നടിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. രാഷ്ട്രീയ പ്രശ്നങ്ങളില്‍ എന്തിനാണ് സിനിമാക്കാര്‍ അഭിപ്രായം പറയുന്നതെന്ന് പ്രിയദര്‍ശന്‍ ചോദിച്ചു. ഇവര്‍ വിഷയത്തെപ്പറ്റി കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടോ എന്നും പ്രിയദര്‍ശന്‍ ചോദിച്ചു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ തുറന്നടിച്ചത്.

സിനിമാക്കാര്‍ അവര്‍ക്ക് പറയാനുള്ളത് സിനിമയിലൂടെ പറയണം എന്ന് പ്രിയദര്‍ശനന്‍ പറഞ്ഞു. രാജ്യത്തിന്റെ രാഷ്ട്രീയ ചുറ്റുപാടുകളെ പ്രതിഫലിപ്പിക്കുന്ന സിനിമകള്‍ സൃഷ്ടിക്കണം. തങ്ങളെപ്പറ്റി ആളുകള്‍ സംസാരിക്കാന്‍ വേണ്ടി മാത്രം നരേന്ദ്ര മോഡിയേയും അമിത് ഷായെയും വിമര്‍ശിക്കരുത്. അത് സങ്കടകരമാണ്. വാര്‍ത്തകളില്‍ ഇടം നേടാന്‍ മോഡിയെയും അമിത് ഷായെയും വിമര്‍ശിച്ചാല്‍ മതിയെന്ന പ്രവണത സങ്കടകരമാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

Loading...

പ്രധാനമന്ത്രിക്ക് എതിരെ സംസാരിക്കുന്നത് കൊണ്ട് അനുരാഗ് കശ്യപിന് എന്താണ് ലഭിക്കുന്നത്. തന്റെ മാധ്യമമായ സിനിമയിലൂടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് പകരം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് ശ്രദ്ധ കിട്ടാനാണ്. അനുരാഗ് കശ്യപിന്റെ സിനിമകള്‍ റിയലിസ്റ്റിക്കാണെന്നാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍ തന്നെ സംബന്ധിച്ച് കശ്യപിന്റെ സിനിമകള്‍ ലൈംഗികതയും അക്രമവുമാണ്. അനുരാഗ് കശ്യപിനെപ്പോലെയുള്ളവര്‍ വായടയ്ക്കണമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. പ്രതിഷേധം എല്ലാവരുടെയും മൗലികാവകാശമാണ്. എന്നാല്‍ അമിത് ഷായ്ക്കെതിരെയും നരേന്ദ്ര മോഡിക്കുമെതിരെയും തുറന്നടിക്കുന്നത് ഈ മൗലികാവകാശത്തിന്റെ ദുരുപയോഗമാണെന്നും പ്രിയദര്‍ശന്‍ ആരോപിച്ചു.

നേരത്തെ മരടിലെ ഫ്‌ലാറ്റ് പൊളിച്ച സംഭവത്തിലും പ്രതികരണവുമായി പ്രിയദര്‍ശന്‍ രംഗത്ത് എത്തിയിരുന്നു. മരട് ഫ് ളാറ്റ് വിഷയം സിനിമയായിരുന്നുവെങ്കില്‍ അതിന്റെ അതിന്റെ ക്ലൈമാക്സില്‍ ചെറിയൊരു വ്യത്യാസം വരുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഫ് ളാറ്റ് നിര്‍മിക്കാന്‍ അനുമതി കൊടുത്ത ഉദ്യോഗസ്ഥരെയും അതിനു കൂട്ടുനിന്ന നേതാക്കളെയും അതേ ഫ് ളാറ്റിലെവിടെയെങ്കിലും കെട്ടിയിട്ട ശേഷം ഫ് ളാറ്റ് തകര്‍ക്കുന്നതാവും ക്ലൈമാക്സ്. സ്വന്തം നാട്ടില്‍ ഉയരുന്നതു നിയമം ലംഘിച്ച കെട്ടിടമാണെന്ന് മനസിലാകാത്ത എംഎല്‍എയും വാര്‍ഡു മെമ്ബറുമുണ്ടാകുമോ എന്നും പ്രിയദര്‍ശന്‍ ചോദിക്കുന്നു.

പ്രിയദര്‍ശന്റെ വാക്കുകളിങ്ങനെ: മരടിലെ ഫ് ളാറ്റ് പൊളിക്കല്‍ സിനിമയായിരുന്നുവെങ്കില്‍ അതിന്റെ ക്ലൈമാക്സില്‍ ചെറിയൊരു വ്യത്യാസം വരുമായിരുന്നു. ഫ് ളാറ്റ് നിര്‍മിക്കാന്‍ അനുമതി കൊടുത്ത ഉദ്യോഗസ്ഥരെയും അതിനു കൂട്ടുനിന്ന നേതാക്കളെയും അതേ ഫ് ളാറ്റിലെവിടെയെങ്കിലും കെട്ടിയിട്ട ശേഷം ഫ് ളാറ്റ് തകര്‍ക്കുന്നു. ഞാന്‍ സംവിധാനം ചെയ്ത മിഥുനമെന്ന ചിത്രത്തിലൊരു സീനുണ്ട്. എല്ലാറ്റിനും എതിരെ നില്‍ക്കുന്ന സാമൂഹിക ദ്രോഹികളായ ഉദ്യോഗസ്ഥരെ തന്റെ കമ്പനിയില്‍ കെട്ടിയിട്ടു തീ കൊളുത്തുമെന്നു മോഹന്‍ലാല്‍ പറയുന്ന സീന്‍. മരടിനെക്കുറിച്ചു പറഞ്ഞതും അതിന്റെ വേറെയൊരു പതിപ്പാണ്.

എല്ലാ രേഖകളും പരിശോധിച്ചു ബാങ്കുകളും നഗരസഭയും അനുമതി നല്‍കിയ ഫ് ളാറ്റുകളാണു താമസക്കാര്‍ വാങ്ങിയത്. അല്ലാതെ അവരാരും വ്യാജ രേഖയുണ്ടാക്കിയ ഫ് ളാറ്റു കെട്ടി ഉയര്‍ത്തിയതല്ല.

ഉദ്യോഗസ്ഥരും നിര്‍മാതാക്കളും നല്‍കിയതു വ്യാജ രേഖയാണെന്നു അവര്‍ക്കു എവിടെ നോക്കിയാലാണു കണ്ടെത്താനാകുക. സ്വന്തം നാട്ടില്‍ ഉയരുന്നതു നിയമം ലംഘിച്ച കെട്ടിടമാണെന്നു മനസിലാകാത്ത എംഎല്‍എയും വാര്‍ഡു മെമ്പറുമുണ്ടാകുമോ. ഉയരുന്നതു കാണുമ്‌ബോഴെങ്കിലും അവര്‍ നോക്കേണ്ടതല്ലേ. അതുകൊണ്ടുതന്നെ മരട് സിനിമയായിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്ന ക്ലൈമാക്സ് തന്നെ ശരിക്കും അവിടെ ഉണ്ടാകേണ്ടതാണെന്നു ആരെങ്കിലും ആഗ്രഹിച്ചാല്‍ തെറ്റു പറയാനാകില്ല. ജനാധിപത്യ രാജ്യത്തില്‍ അതു നടക്കുമോ എന്നതു വേറെകാര്യം. ഇതിനു സഹായിച്ച ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങള്‍ നീണ്ട കേസിനു ശേഷം അകത്തു പോയേക്കും. നേതാക്കളോ?

അതുകൊണ്ടുതന്നെ മരട് സിനിമയായിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്ന ക്ലൈമാക്സു തന്നെ ശരിക്കും അവിടെ ഉണ്ടാകേണ്ടതാണെന്നു ആരെങ്കിലും ആഗ്രഹിച്ചാല്‍ തെറ്റു പറയാനാകില്ല. ജനാധിപത്യ രാജ്യത്തില്‍ അതു നടക്കുമോ എന്നതു വേറെകാര്യം. ഇതിനു സഹായിച്ച ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങള്‍ നീണ്ട കേസിനു ശേഷം അകത്തു പോയേക്കും. നേതാക്കളോ ?” എന്നാണ് പ്രിയദര്‍ശന്റെ വാക്കുകള്‍.