പ്രണയം തളിരിട്ടു ; പ്രിയാമണിയുടെ വിവാഹം ഈ മാസം 23 ന്

പ്രിയമണി കുടുംബിനിയാവാനുള്ള തയ്യാറെടുപ്പിലാണ്. ഏറെ കാലമായി പ്രണയത്തിലായിരുന്ന പ്രിയാമണിയും സുഹൃത്ത് മുസ്തഫയും തമ്മിലുള്ള വിവാഹമാണ് നടക്കാന്‍ പോവുന്നത്. വിവാഹത്തെ കുറിച്ച് നാളുകള്‍ക്ക് മുമ്പ് തന്നെ വാര്‍ത്ത പുറത്ത് വിട്ടിരുന്നെങ്കിലും തീയതി പ്രഖ്യാപിച്ചിരുന്നില്ല.

ആഗസ്റ്റ് 23 നാണ് പ്രിയാമണിയുടെ വിവാഹം തീരുമാനിച്ചിരിക്കുന്നത്. വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നടി തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്. ബംഗ്ലൂരില്‍ നിന്നും വിവാഹം രജിസ്ട്രര്‍ ചെയ്ത് കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്തുള്ള ലളിതമായ ചടങ്ങുകളിലായിരിക്കും തന്റെ വിവാഹമെന്നാണ് പ്രിയാമണി പറയുന്നത്. ഏറെ കാലമായി പ്രിയാമണിയും സുഹൃത്തായിരുന്ന മുസ്തഫ രാജുവും പ്രണയത്തിലായിരുന്നു. ഇവന്റ് മനേജ്‌മെന്റ് ബിസിനസ് നടത്തുകയാണ് മുസ്തഫ ഇപ്പോള്‍.