വിവാഹശേഷം നടിമാര്‍ അഭിനയിച്ചാല്‍ മാനമിടിഞ്ഞുവീ‍ഴുമെന്നതു വെറു തോന്നല്‍ മാത്രമെന്നു പ്രിയാമണി ; ഭാര്യമാര്‍ അടിമകളാണെന്നു കരുതുന്നവര്‍ പട്ടിക്കുട്ടിയുടെ കൂടെ ജീവിക്കട്ടെ

Loading...

വിവാഹശേഷം നടിമാര്‍ അഭിനയിച്ചാല്‍ മാനമിടിഞ്ഞുവീ‍ഴുമെന്നതു വെറു തോന്നല്‍ മാത്രമാണെന്നും ഈ ചിന്തയ്ക്കു മാറ്റം വരണമെന്നും നടി പ്രിയാമണി. അടുത്തുതന്നെ വിവാഹിതയാകാനിരിക്കേയാണ് ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവുകൂടിയായ പ്രിയാമണിയുടെ പ്രതികരണം. ജോലിയുള്ള സ്ത്രീകള്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഭാര്യമാര്‍ അഭിനയിച്ചാല്‍ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും മാനം ഇടിഞ്ഞ് പോകില്ല, ഇവിടെ പലരുടെയും വിചാരം അങ്ങനെയാണെന്നും പ്രിയാമണി പറഞ്ഞു. ഭാര്യമാര്‍ അടിമകളാണെന്നു കരുതുന്നവര്‍ ഒരു പട്ടിക്കുട്ടിയെ എ‍ടുത്തുവളര്‍ത്തട്ടെയെന്നും അവര്‍ പറഞ്ഞു. ജോലിയുള്ള ഓരോ സ്ത്രീകളും അവരുടെ പ്രൊഫഷനില്‍ മുന്നേറുകയാണ്. അപ്പോള്‍ വിവാഹം കഴിഞ്ഞ സ്ത്രീകള്‍ അഭിനയിച്ചാല്‍ മാനം ഇടിഞ്ഞു വീഴും എന്നു കരുതുന്നതു ശുദ്ധമണ്ടത്തരമാണ്. വിവാഹശേഷമാണു പല നടിമാരും കരിയറില്‍ മുന്നേറിരിക്കുന്നത്. കരീന കപൂര്‍, വിദ്യാ ബാലന്‍, ജ്യോതിക, മഞ്ജുവാര്യര്‍, കാവ്യമാധവന്‍ തുടങ്ങിയവര്‍ ഉദാഹരണങ്ങളാണെന്നും പ്രിയാമണി പറഞ്ഞു.

കല്യാണത്തിനു ശേഷം സ്ത്രീകള്‍ അടുക്കളയില്‍ കിടന്നു ശ്വാസം മുട്ടുന്നതു ലോകം കുറെ കണ്ടതാണ്. അതിനു മാറ്റം വരണം. കുടുംബവും കുഞ്ഞുങ്ങളെയും ശ്രദ്ധിച്ച് അഭിനയത്തില്‍ മുന്നേറാനാകും. സമൂഹത്തിന്റെ മൂല്യങ്ങളുടെയും സദാചാരത്തിന്റെയും പേരില്‍ നടിമാരുടെ സ്വപ്നങ്ങള്‍ നശിപ്പിക്കുന്നതു ശരിയല്ലെന്നും പ്രിയാമണി പറഞ്ഞു. വിവാഹശേഷം അഭിനയിച്ചതിന്‍റെ പേരില്‍ ബന്ധം പിരിയേണ്ടിവന്ന അമലാ പോളിനെക്കുറിച്ചു ചോദിച്ചപ്പോള്‍ പ്രിയാമണി പ്രതികരിക്കാന്‍ തയാറായില്ല.

Loading...

വിവാഹശേഷം ഭര്‍ത്താവിനേയും കുടുംബത്തെയും മാത്രം ശ്രദ്ധിക്കണമെന്നതു കഴിഞ്ഞ നൂറ്റാണ്ടിലെ നടപടിയാണ്. ഒരു നടി ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരം, സൗന്ദര്യം, പിന്നെ ചിത്രീകരണത്തിനായി വിദേശത്തു പോകേണ്ടിവരും. ആണുങ്ങള്‍ ഇതെക്കെ ചെയ്യുമ്പോള്‍ പ്രശ്‌നമില്ല പെണ്ണുങ്ങള്‍ ചെയ്താല്‍ കുടുംബത്തില്‍ നിന്നു വരെ വിമര്‍ശനം ഉയരും. ഇതൊക്കെ മാറേണ്ട കാലം അതിക്രമിച്ചു എന്നും പ്രിയാമണി പറഞ്ഞു. ക‍ഴിഞ്ഞമാസം ഇരുപത്തേ‍ഴിനാണ് ദീര്‍ഘകാല സുഹൃത്തായ മുസ്തുഫ രാജുമായി പ്രിയാമണിയുടെ വിവാഹനിശ്ചയം ക‍ഴിഞ്ഞത്. ബംഗളുരു ബാനാശങ്കരിയിലുള്ള പ്രിയാമണിയുടെ വസതിയില്‍വച്ചായിരുന്നു ചടങ്ങ്. ഈ വര്‍ഷം തന്നെ വിവാഹം ചെയ്യുമെന്നാണ് പ്രിയാമണി പറഞ്ഞത്. കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഐപിഎല്‍ മത്സരത്തിനിടെയാണ് ഇവെന്‍റ് മാനേജ്മെന്‍റ് നടത്തിപ്പുകാരനായ മുസ്തുഫയെ പ്രിയാമണി പരിചയപ്പെട്ടത്.