പ്രിയങ്കയോട് സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ കേന്ദ്രനിര്‍ദേശം, ഒഴിഞ്ഞില്ലെങ്കില്‍ പിഴയും കര്‍ശന നടപടിയെന്നും മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ അന്ത്യശാസനവുമായി നരേന്ദ്രമോദി സര്‍ക്കാര്‍. സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാനാണ് പ്രിയങ്കയോട് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. ന്യൂ ഡല്‍ഹിയിലെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാനാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആഗസ്റ്റ് ഒന്നിന് മുമ്പ് ബംഗ്ലാവ് ഒഴിയണമെന്നും നോട്ടീസില്‍ പറയുുണ്ട്. കേന്ദ്ര നഗരകാര്യ- ഭവന മന്ത്രാലയമാണ് പ്രിയങ്കയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. നേരത്തെ തന്നെ പ്രിയങ്കയുടെ എസ്പിജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ എടുത്തുമാറ്റിയിരുന്നു.

ലോധി റോഡിലെ അതീവ സുരക്ഷയുള്ള മേഖലയിലാണ് പ്രിയങ്ക ഗാന്ധിയുടെ ബംഗ്ലാവ് ഇപ്പോഴുള്ളത്. ആഗസ്റ്റ് ഒന്നിന് ശേഷവും ഒഴിഞ്ഞില്ലെങ്കില്‍ പിഴയീടാക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നുമാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം വിഷയത്തില്‍ നിയമപരമായ ആലോചനകള്‍ക്ക് ശേഷം അടുത്ത നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രിയങ്ക ഉന്നയിച്ചിരുന്നത്.പ്രിയങ്ക ഗാന്ധിയുടെ എസ്പിജി സുരക്ഷ അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എടുത്തു മാറ്റിയിരുന്നു.

Loading...

നിലവില് ഇസഡ് പ്ലസ് സുരക്ഷയാണ് നല്കുന്നത്. സിആര്പിഎഫ് സൈനികരുടെ സുരക്ഷയാണിത്. ഈ സുരക്ഷയുള്ളവര്ക്ക് സര്ക്കാരിന്റെ ബംഗ്ലാവ് ഉപയോഗിക്കാന് വകുപ്പില്ലെന്നാണ് ഭവന കാര്യ മന്ത്രാലയം അറിയിച്ചത്.കഴിഞ്ഞ നവംബറിലാണ് ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എടുത്തുകളഞ്ഞത്. സോണിയ ഗാന്ധി, രാഹുല് ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എല്ലാം എസ്പിജി സുരക്ഷ ഒഴിവാക്കിയിട്ടുണ്ട്. ഇവര്ക്ക് ഇസഡ് പ്ലസ് സുരക്ഷയാണ് ഇപ്പോള് നല്കുന്നത്.