പ്രിയങ്ക പിറന്നാള്‍ ദിനത്തില്‍ മുറിച്ചത് അഞ്ച് നിലയുള്ള കേക്ക്; ആഘോഷം ലക്ഷങ്ങള്‍ വിലയുള്ള വസ്ത്രമണിഞ്ഞ്; താരസുന്ദരിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ വിശദാംശങ്ങളിതാ

Loading...

 

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ വിവാഹം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ച വിഷയമായിരുന്നു. അമേരിക്കന്‍ ഗായകനായ നിക്ക് പ്രിയങ്കയെക്കാള്‍ 10 വയസിന് ചെറുപ്പമാണെന്നതായിരുന്നു അതിന് കാരണവും. വിവാഹ ശേഷമുള്ള ഇരുവരുടെയും ഹണിമൂണ്‍ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ മുപ്പത്തിയേഴാം ജന്മദിനം ആഘോഷിച്ച പ്രിയങ്കയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

Loading...

താരത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത് താരത്തിന്റെ വസ്ത്രവും ഹാന്‍ഡ് ബാഗുമാണ്. സമൂഹമാധ്യമങ്ങളിലും ഫാഷന്‍ ലോകത്തും ഇത് ചര്‍ച്ച വിഷയമായിരിക്കുകയാണ് ഇപ്പോള്‍.

എന്നാല്‍ ഇത് ഭര്‍ത്താവ് നല്‍കിയ പിറന്നാള്‍ സമ്മാനമാണോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. കേവലം ഒരു ബാഗും വസ്ത്രവുമല്ലിത്. അതിന്റെ വില കേട്ടാലൊന്ന് ഞെട്ടും. ലിപ്സ്റ്റിക്കുമായി സാമ്യമുളള ബാഗിന്റെ വില 5495 അമേരിക്കല്‍ ഡോളര്‍ വിലയാണ്. ഇന്ത്യന്‍ വില 3,78,7785 രൂപയാണ്.

ബാഗിനോടൊപ്പം ചുവന്ന നിറത്തിലുള്ള മിനി ഡ്രസ്സും പ്രിയങ്കയ്ക്ക് സമ്മാനമായി നിക്ക് നല്‍കിയിരുന്നു. ഡ്രസ്സിന്റെ വില 78,785 രൂപയാണ്. ബാഗും വസ്ത്രവും മാത്രമല്ല താരത്തിന്റെ പിറന്നാള്‍ ആഘോഷത്തിനായി മുറിച്ച കേക്കും പ്രേക്ഷക ശ്രദ്ധനേടിയിട്ടുണ്ട്. അഞ്ച് നിലകളുള്ള അതിമനോഹരമായ കേക്കായിരുന്നു പ്രിയങ്കയുടെ പിറന്നാള്‍ ദിനത്തില്‍ ഒരുക്കിയിരുന്നത്. എന്തായാലും മുപ്പത്തിയേഴാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്