വര്‍ഷം ഒന്ന് തികഞ്ഞു, ഒടുവില്‍ ആ തീരുമാനമെടുത്ത് പ്രിയങ്കയും നിക്കും

ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തിയ താരമാണ് പ്രിയങ്ക ചോപ്ര. തുടര്‍ന്ന് ഗായകന്‍ നിക് ജൊനാസുമായി താരം പ്രണയത്തിലാവുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇപ്പോള്‍ തങ്ങളുടെ ആഡംബര വീട് വിറ്റിരിക്കുകയാണ് താര ദമ്പതികള്‍. ഇപ്പോള്‍ ഇരുവരുടെയും സങ്കല്‍പ്പത്തിനനുസരിച്ചുള്ള വീട് തേടി നടക്കുകയാണ് ഇരുവരും.

പ്രിയങ്കയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച ശേഷം ഏപ്രില്‍ 2018 ലാണ് നിക്ക് വീട് വാങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറോടെയാണ് ഇരുവരും ഇവിടേക്ക് താമസം മാറിയത്. ആ വീടാണ് ഇപ്പോള്‍ വില്‍പന നടത്തിയത്. 6.9 മില്യന്‍ ഡോളര്‍ വിലയിട്ടാണ് നിക്ക് വില്‍പനയ്ക്ക് വച്ചതും. ഇത്ര പെട്ടെന്ന് വീട് വില്‍ക്കാനുള്ള കാരണം വ്യക്തമല്ല.

Loading...

ടെക്‌സസില്‍ നിക്കിനും മുംബൈയില്‍ പ്രിയങ്കയ്ക്കും സ്വന്തമായി വീടുകളുണ്ട്. പക്ഷേ ഇരുവരും ഇവിടെ ഒന്നുമല്ല താമസം ആരംഭിച്ചത്. ലൊസാഞ്ചലസിലെ ബെവര്‍ലി ഹില്‍സില്‍ 6.5 മില്യന്‍ ഡോളര്‍ (ഏകദേശം 46 കോടി രൂപ) മുടക്കി നിക്ക് വാങ്ങിയ വീട്ടിലായിരുന്നു.

കലിഫോര്‍ണിയയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സ്ഥലത്താണ് ഈ വീടിരിക്കുന്നത്. ജെന്നിഫര്‍ ലോറന്‍സ്, ടെയ്‌ലര്‍ സ്വിഫ്റ്റ് എന്നിവരുടെ വീടുകള്‍ സമീപമാണ്. 90210 എന്ന ടിവി സീരീസിലൂടെ പ്രശസ്തമാണ് അഞ്ച് കിടപ്പറയുള്ള ഈ വീട്. ഏതാണ്ട് 4,129 ചതുരശ്രയടിയാണ് വിസ്തീര്‍ണ്ണം. വൈറ്റ് ഓക്ക് ഫ്‌ലോറിങ്ങില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ളതാണ് ഈ വീട്. ചുറ്റിലുമുള്ള പച്ചപ്പിലേക്ക് തുറക്കുന്ന ഗ്ലാസ് ജാലകങ്ങളാണ് വീടിന്റെ ഹൈലൈറ്റ്. ഫിറ്റ്‌നസ് ഫ്രീക്കുകളായ ഇരുവര്‍ക്കുംവേണ്ടി ജിം, സ്വിമ്മിങ് പൂള്‍ എന്നിവയും ഒരുക്കിയിരുന്നു