ബ്ലാക്കിൽ ഗ്ലാമറസായി പ്രിയങ്ക ചോപ്ര

നിക് ജൊനാസിൻ്റെ സഹോദരൻ ജോ ജൊനാസിന്റെ പിറന്നാൾ പാർട്ടിയിൽ തിളങ്ങി പ്രിയങ്ക ചോപ്രയും. ഓഗസ്റ്റ് 15 നായിരുന്നു ജോ ജൊനാസിന്റെ 30-ാം പിറന്നാൾ. പിറന്നാൾ പാർട്ടി വെളളിയാഴ്ചയായിരുന്നു. പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാൻ പ്രിയങ്കയും നിക്കും ബ്ലാക്ക് ധരിച്ചാണ് എത്തിയത്. ഇരുവരും കൈകോർത്ത് എത്തുന്നതിന്റെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്.

നിക് ജൊനാസിന്റെ സഹോദരനായ ജോ ജൊനാസിന്റെ പിറന്നാൾ പാർട്ടി ആഢംബരം നിറഞ്ഞതായിരുന്നുവെന്നാണ് റിപ്പോർട്ട്. ന്യൂയോർക്ക് സിറ്റിയിലെ സിപ്രിയാനി വോൾ സ്ട്രീറ്റിൽ നടന്ന പാർട്ടിയുടെ തീം ജെയിംസ് ബോണ്ട് ആയിരുന്നു. ജെയിംസ് ബോണ്ടിലെ താരങ്ങളുടെ വസ്ത്രധാരണായിരുന്നു പാർട്ടിക്കെത്തിയവർ തിരഞ്ഞെടുത്തത്.

Loading...