എന്തായാലും ഒരു ദിവസം മത്സരിക്കേണ്ടി വരും; കാത്തിരുന്ന് കാണാമെന്ന് പ്രിയങ്ക ​ഗാന്ധി

ലക്‌നൗ: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും എന്തായാലും ഒരു ദിവസം മത്സരിക്കേണ്ടി വരുമെന്നും പ്രിയങ്ക ​ഗാന്ധി.ഇത് കാത്തിരുന്ന് കാണാമെന്നാണ് പ്രിയങ്ക ​ഗാന്ധി പറഞ്ഞത്. റായ്ബറേലിയിൽ നിന്നോ അമേത്തിയിൽ നിന്നോ മത്സരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക ​ഗാന്ധി.‘ഒരു ദിവസം എന്തായാലും മത്സരിക്കേണ്ടി വരും, പക്ഷെ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എപ്പോൾ മത്സരിക്കുമെന്ന ചോദ്യത്തോട് ഇപ്പോൾ പ്രതികരിക്കാനില്ല. കാത്തിരുന്ന് കാണാം’ എന്ന് പ്രിയങ്ക പറഞ്ഞു.

അതേസമയം 2022ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കത്തിനായി പ്രിയങ്കാ ഗാന്ധി ലഖ്‌നൗവിലാണ്.തെരഞ്ഞെടുപ്പിൽ യുപിയിൽ 40 ശതമാനം സീറ്റുകളിൽ വനിതാ സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. 40 ശതമാനം സീറ്റുകളിൽ പാർട്ടിക്കായി വനിതാ സ്ഥാനാർത്ഥികൾ മത്സരിക്കുന്നതിലൂടെ വെറുപ്പിന്റെ രാഷ്ട്രീയത്തിന് സ്ത്രീകൾ അന്ത്യം കാണുമെന്ന് പ്രിയങ്ക പറഞ്ഞു. സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന പ്രിയങ്ക ഗാന്ധി കുറച്ചു മാസമായി സംസ്ഥാനത്തെ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുകയാണ്.

Loading...