പ്രിയങ്ക​ഗാന്ധി അറസ്റ്റിൽ, ലക്നൗവിലെ വീട് ജയിലാക്കും

ലക്നൗ : യുപിയിലെ ലഖിംപൂരിൽ കർഷകഹത്യ നടന്നയിടം സന്ദർശിക്കാനെത്തിയ പ്രിയങ്ക​ഗാന്ധിയെ അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ മുതൽ പ്രിയങ്ക ​ഗാന്ധി കസ്റ്റഡിയിലായിരുന്നു. സംഘർഷങ്ങളെ തുടർന്ന് ലഖിംപൂർഖേരിയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ലംഘിച്ചെന്നു പറ‍്ഞാണ് അറസ്റ്റ്. പ്രിയങ്ക​ഗാന്ധിക്കൊപ്പം തന്നെ യുപിയിലെ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് കുമാർ ലല്ലു, ദേശീയ സെക്രട്ടറി ധീരജ് ഗുർജാർ, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് എന്നിവരുൾപ്പെടെ 11 പേരെ അറസ്റ്റ് ചെയ്തു. സെക്ഷൻ 144 ലംഘിച്ചു എന്നാണ് പ്രിയങ്ക ഗാന്ധിക്കെതിരെ സിതാപുർ പൊലീസ് ചുമത്തിയ കുറ്റം.