National News

തന്റെ ഹെലികോപ്റ്റര്‍ പറത്തിയ പെണ്‍കുട്ടിയോടൊപ്പം പ്രിയങ്ക ഗാന്ധിയുടെ സെല്‍ഫിയും ട്വീറ്റും

ഉത്തര്‍പ്രദേശ്: ആദ്യമായി രാഷ്ട്രിയ പ്രവേശനം ചെയ്ത പ്രിയങ്ക ഗാന്ധിക്ക് തിരഞ്ഞെടുപ്പില്‍ വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് ലഭിക്കുന്നത്. പ്രധാന പ്രചരണരംഗം ഉത്തര്‍പ്രദേശ് ആണെങ്കിലും മറ്റു സംസ്ഥാനങ്ങളിലും പ്രിയങ്കയുടെ നിറഞ്ഞ സാന്നിധ്യം ഉണ്ട്. ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ സിക്രിയില്‍ പ്രചരണത്തിനെത്തിയ പ്രിയങ്കയ്ക്ക് ഏറെ സന്തോഷം നല്‍കിയത് പ്രവര്‍ത്തകരുടെ സ്വീകരണമല്ല, മറിച്ച് ഒരു സ്ത്രീ സാന്നിധ്യമായിരുന്നു.

ആ സ്ത്രീ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയല്ല, പ്രിയങ്കയുടെ യാത്രയ്ക്കായി എത്തിച്ച ഹെലികോപ്റ്റിന്റെ പൈലറ്റായിരുന്നു അവര്‍. തന്റെ ഹെലികോപ്റ്ററിന്റെ പൈലറ്റ് വനിതയാണെന്നറിഞ്ഞ പ്രിയങ്ക വളരെയധികം സന്തോഷിച്ചു. ‘എനിക്ക് ഈ ദിവസം വളരെയേറെ അഭിമാനം തോന്നുന്നു. ഒരു വനിത പൈലറ്റാണ് എന്റെ ഒപ്പം ചോപ്പറില്‍ ഉള്ളത്.’ എന്ന് കുറിച്ചുകൊണ്ട് വനിത പൈലറ്റിന്റെ ഒപ്പമുള്ള സെല്‍ഫി പ്രിയങ്ക ട്വിറ്ററില്‍ പങ്കുവച്ചു.

പ്രിയങ്കയുടെ മുഖ്യചര്‍ച്ച വിഷയങ്ങളില്‍ ഒന്ന് സ്ത്രീശാക്തീകരണമാണ്. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ 33 ശതമാനം വനിത സംവരണം ഉറപ്പുനല്‍കുന്ന പ്രകടന പത്രികയാണ് കോണ്‍ഗ്രസിന്റേത്. സഹോദരന്മാരേ സഹോദരികളെ എന്നതിന് പകരം സഹോദരിമാരേ സഹോദരന്മാരേ എന്നാണ് പ്രിയങ്ക തന്റെ പ്രസംഗത്തിന്റെ തുടക്കത്തില്‍ പറയുന്നത്.

Related posts

ദാദ്രി കൊല ആസൂത്രിത വര്‍ഗീയ അജണ്ടയുടെ ഭാഗം

subeditor

യോഗാ പോസുകളും ആകാശ  സെല്‍ഫികളുമായി പൈലറ്റ് മരിയ

subeditor

കുട്ടിമരിച്ചതും അപകടവും: കുട്ടിയുടെ പിതാവിനേ കുറ്റപ്പെടുത്തി ഹേമ മാലിനി രംഗത്ത്.

subeditor

കാസര്‍ഗോഡ് പള്ളിക്കരയില്‍ കാർ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ 6പേര്‍ മരിച്ചു.

subeditor

കോടതിയും പകച്ച് പോയി ;ഗുർമീത് സിങിന് ലൈംഗീക ശേഷിയില്ല; അപ്പോൾ പിന്നെ അവര്‍ ആര്…?

വനിതാ മതിൽ എന്താകുമോ എന്തോ…? സംസ്ഥാനത്തിന്റെ നേട്ടം ഉയര്‍ത്തിപ്പിടിക്കാനുള്ള പരിപാടി എന്ന് ഹൈക്കോടതി

subeditor5

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനാകുന്ന സിനിമയുടെ പാട്ട് ഇറങ്ങി

subeditor

മനുഷ്യ സ്നേഹത്തിന്റെ മാതൃകയായി നൗഷാദ് ! സ്വജീവന്‍ ത്യജിച്ചുത് ഒരു പരിചയവുമില്ലാത്തവര്‍ക്കു വേണ്ടി!

subeditor

മോദി സർക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ വന്‍ പരാജയമെന്ന് അമേരിക്കൻ മാധ്യമങ്ങൾ

subeditor

അമ്മയ്ക്ക് കൊടുത്ത കത്തിലെ വിഷയം ചര്‍ച്ച ചെയ്ത് പരിഹരിച്ചത് ;ആ കത്തിന് ഇനി പ്രസക്തിയില്ല, പുറത്തുവിട്ടത് ‘അമ്മ’യിലുള്ളവര്‍ : ഗണേഷ് കുമാര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി പാകിസ്താന്‍ ചാരസംഘടയ്ക്ക് രഹസ്യരേഖകള്‍ ചോര്‍ത്തികൊടുത്ത വ്യോമസേനാ ക്യാപ്റ്റന്‍ അറസ്റ്റില്‍

special correspondent

മലയാളി ഡോക്ടറുമാരുടെ മൃതശരീരങ്ങള്‍ ഡല്‍ഹിയില്‍ എത്തിച്ചു.

subeditor

സഹകരണ ബാങ്കുകൾ ഇന്നു പ്രവർത്തിക്കില്ല

subeditor

ആറ്റിങ്ങലില്‍ ആര്‍.എസ്.എസ് ഗുണ്ടായിസ്സം; പെന്തക്കോസ്ത് വിശ്വാസികളെ ആക്രമിച്ചു; പാസ്റ്റര്‍ അടക്കം 30 പേര്‍ക്ക് പരുക്ക്

subeditor

ഇത് മറ്റാരുടെയും തൊഴുത്തില്‍ ഒതുങ്ങുന്ന പ്രസ്ഥാനമല്ല; അതിന് ശ്രമിച്ചവരെല്ലാം നിരാശരായ ചരിത്രമാണുള്ളത്; കോടിയേരിക്ക് മറുപടിയുമായി എന്‍എസ്എസ്

pravasishabdam online sub editor

മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നല്‍കാന്‍‌ തമ്പാനൂര്‍ രവി സരിതയോട് ഫോണില്‍ ആവശ്യപ്പെടുന്നതിന്റെ ശബ്‍ദരേഖ പുറത്ത്

subeditor

എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിക്കെതിരെ റിസർവ്വ് ബാങ്ക് അന്വേഷണം തുടങ്ങി

subeditor

15കാരിയെ ബലാൽസംഗം ചെയ്ത് കെട്ടിതൂക്കി കൊലപ്പെടുത്തി

subeditor