National News Top one news

പ്രിയങ്കാഗാന്ധി ക്രിസ്ത്യാനി, അവരുടെ ആരാധനാലയം പള്ളി… കാശി വിശ്വനാഥ ക്ഷേത്രത്തില്‍ കയറ്റരുതെന്ന് ആവശ്യപ്പെട്ട് ജില്ലാജഡ്ജിക്ക് അഭിഭാഷകരുടെ കത്ത്

ന്യൂഡല്‍ഹി: പ്രിയങ്കാഗാന്ധിയുടെ ആരാധനാലയം പള്ളിയാണെന്നും ക്രിസ്ത്യാനിയായ അവരെ കാശി വിശ്വനാഥക്ഷേത്രത്തില്‍ പ്രവേശിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് ഒരുകൂട്ടം അഭിഭാഷകര്‍ രംഗത്ത്. പ്രവേശനം നിരോധിക്കാന്‍ ആവശ്യപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റിന് നല്‍കിയിരിക്കുന്ന കത്തില്‍ ക്രിസ്തീയ വിശ്വാസിയായ പ്രിയങ്കയെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതെ പുരാതന സനാതന ധര്‍മ്മം പരിപാലിക്കണമെന്നും പറയുന്നു.

“Lucifer”

യോഗി ആദിത്യനാഥിനെ അഭിസംബോധന ചെയ്തിട്ടുള്ള കത്തില്‍ പ്രിയങ്ക വേണമെങ്കില്‍ പള്ളിയില്‍ പോകട്ടെ എന്നാണ് പറഞ്ഞിരിക്കുന്നത്. അതിനിടയില്‍ യുപിയിലെ പ്രചരണം ഏറ്റെടുത്തിരിക്കുന്ന പ്രിയങ്കാഗാന്ധി ഇന്നലെ മുതല്‍ ഗംഗാനദിയിലൂടെയുള്ള മൂന്ന് ദിനം ബോട്ടുയാത്ര തുടങ്ങി.

യാത്ര ഇന്ന് വിന്ധ്യാചല്‍ ക്ഷേത്ര ദര്‍ശനത്തോടെയാണ് തുടങ്ങുന്നത്. ബോട്ടില്‍ ഗംഗാനദിയിലൂടെ അലഹബാദില്‍ നിന്നും വാരണാസി വരെ 100 കിലോമീറ്ററാണ് സഞ്ചരിക്കുക.

നദിക്കരയിലെ വിവിധ ഇടങ്ങളില്‍ നിന്നും സ്വീകരണം ഏറ്റുവാങ്ങിയും വിദ്യാര്‍ത്ഥികളുമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംവാദം നടത്തിയുമൊക്കെയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ യാത്ര. പ്രസംഗത്തെക്കാള്‍ ജനങ്ങളുടെ പ്രശ്‌നം കേള്‍ക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നാണ് പ്രിയങ്ക പറഞ്ഞത്.

രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭരണം കേന്ദ്രത്തില്‍ വരേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും അവര്‍ പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പുകള്‍ ഗാന്ധി കുടുംബത്തിന് ‘പിക്‌നിക്’ ആണെന്നാണ് ബിജെപി തിരിച്ചടിച്ചിരിക്കുന്നത്.

ഓരോ തെരഞ്ഞെടുപ്പിലും അവര്‍ വരും റിസോര്‍ട്ടുകളും മറ്റും സന്ദര്‍ശിക്കും വാചകമടിക്കും പോകും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അവര്‍ ടൂര്‍ പോകുക ഇറ്റലിയിലേക്കോ സ്വിറ്റ്‌സര്‍ലന്‍ഡിലേക്കോ ആയിരിക്കും. യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മയാണ് പ്രിയങ്കയ്‌ക്കെതിരേ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്.

Related posts

വി.എം. സുധീരന്റെ ജന രക്ഷയാത്രക്ക് ഇന്ന് തുടക്കം

subeditor

‘ഷമി നാണം കെട്ടവന്‍, ഒരു മകളുള്ള കാര്യം പോലും മറന്നുപോകുന്നു’- ഷമിക്കെതിരെ വീണ്ടും ഭാര്യ

main desk

കല്യാണത്തട്ടിപ്പു വീരന്‍ കൊച്ചിയില്‍ കുടുങ്ങി…; വലയിലാക്കിയത് 50 ഓളം രണ്ടാംകെട്ടുകാരെ

subeditor5

പാൻകാർഡിൽ തെറ്റുണ്ടോ? എങ്ങനെ തിരുത്താം; പ്രവാസികൾക്കും പാൻ കാർഡിൽ തെറ്റുകളുണ്ടെങ്കിൽ അപേക്ഷിക്കാം

subeditor

ഒടുവില്‍ വക്കീല്‍ എല്ലാം പറഞ്ഞു ; പ്രതീഷ് ചാക്കോ പറയുന്ന ‘വിഐപി’ തന്നെ സുനി പറയുന്ന ‘വമ്പന്‍ സ്രാവ്’ ; അയാള്‍ കുടുങ്ങി..?

കൊട്ടിയൂര്‍ ബലാത്സംഗം; കേസിലെ തടവ് ശിക്ഷ മരവിപ്പിക്കണമെന്ന് റോബിന്‍ വടക്കുംചേരി

main desk

പെൺകുട്ടിയേ ബലാൽസംഗം ചെയ്ത പള്ളിമുറിയിൽ വൈദീകനേ എത്തിച്ചു

subeditor

ഡ്യൂട്ടി സമയത്ത് ആശുപത്രിയിലെ നവജാത ശിശുക്കളുടെ പ്രത്യേക പരിചരണ വിഭാഗത്തിനുള്ളില്‍ നഴ്സുമാരുടെ ടിക് ടോക്

main desk

ഡ്രോണ്‍ തിരികെ തരാമെന്ന് ചൈന, കൈയിലിരുന്നോട്ടെ എന്നു ഡൊണാള്‍ഡ് ട്രംപ്

Sebastian Antony

യുവതികള്‍ മല ചവിട്ടി: പറഞ്ഞവാക്ക് പാലിക്കാന്‍ വിവാദ ‘ഫോട്ടോഷൂട്ട് മോഡല്‍’ പകുതി മീശ വടിച്ചു… ഒടുവില്‍ പോസ്റ്റും മുക്കി

subeditor5

മുഖ്യമന്ത്രിക്ക് നേരെ ഗുരുവായൂരിൽ ഭക്തരുടെ പ്രതിഷേധം

subeditor

കേരള സർവ്വകലാശാല:എന്തിന് ഇങ്ങനെ ഒരു സർവ്വകലാശാല, എന്തിനാ ഇവന്മാരെ ഇങ്ങനെ തീറ്റിപോറ്റുന്നത്

subeditor