ശാരീരിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നേരിടുന്ന പ്രധാന പ്രശ്‌നം

സെക്‌സിലേര്‍പ്പെടുമ്പോള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നേരിടുന്ന പ്രധാന പ്രശ്‌നം ഉദ്ധാരണക്കുറവാണ്. 43% സ്ത്രീകളും 31% പുരുഷന്മാരും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത്തരം പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നവരാണ്. ശീരീരിക ബന്ധത്തിന് താത്പര്യം ഇല്ലാതാവുക, ഉദ്ധാരണം നഷ്ടമാകുക, രതിമൂര്‍ച്ഛ ലഭിക്കാതിരിക്കുക തുടങ്ങി പല ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇത് കൂടുതലായും നാല്‍പ്പത് വയസ്സുകഴിഞ്ഞവരെയാണ് ബാധിക്കുന്നത്.

സെക്ഷ്വല്‍ ഡിസ്ഫംഗ്ഷന്‍ സ്ത്രീയെയും പുരുഷനെയും പല തരത്തിലാണ് ബാധിക്കുക.

Loading...

പുരുഷന്മാരില്‍ മാനസികവും ശാരീരികവുമായ കാരണങ്ങള്‍ മൂലം ഉദ്ധാരണക്കുറവ് സംഭവിക്കാം. പ്രമേഹം, ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍, കരള്‍രോഗം, ആന്റിഡിപ്രഷന്‍ മരുന്നുകളുടെ ഉപയോഗം, സ്‌ട്രെസ്, വിഷാദം, വ്യക്തിബന്ധങ്ങളിലെ തകരാറുകള്‍, മദ്യപാനം എന്നിങ്ങനെ നിരവധി കാരണങ്ങളും ഉദ്ധാരണക്കുറവിന് കാരണമാകുന്നു..

സെക്‌സിനിടയില്‍ ഉദ്ധാരണം നഷ്ടമാകുന്ന അവസ്ഥയാണ് ഇറെക്ടെയില്‍ ഡിസ്ഫംഗ്ഷന്‍ (erectile dysfunction). മദ്യപാനം, പുകവലി, മയക്കുമരുന്നുകളുടെ ഉപയോഗം, വിഷാദം, ഹൃദ്രോഗം, പാര്‍ക്കിന്‍സണ്‍സ് രോഗം, സ്‌ട്രെസ് എന്നിങ്ങനെ ഒരുപാട് കാരണങ്ങളുണ്ട് പുരുഷന്മാരിലെ ഈ പ്രശ്‌നത്തിന് പിന്നില്‍. ഇത് തുടരുമ്പോള്‍ അത് പങ്കാളികള്‍തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കും വിഷാദത്തിനും കാരണമാകും.

ലിംഗത്തിലേക്കുള്ള രക്തയോട്ടം കൂടാനുള്ള മരുന്നുകള്‍ കഴിക്കുക വഴി ഉദ്ധാരണക്കുറവ് ഒരുപരിധി വരെ അതിജീവിക്കാം. മസ്സാജ് തെറാപ്പി, അക്യൂപങ്ചര്‍, പെല്‍വിക് വ്യായാമങ്ങള്‍ എന്നിവ വഴിയും ഈ പ്രശ്‌നം പരിഹരിക്കാം. ദുശീലങ്ങള്‍ ഒഴിവാക്കി, നല്ല പോഷകസമ്പന്നമായ ആഹാരം, വ്യായാമം എന്നിവയിലൂടെയും ഉദ്ധാരണപ്രശ്‌നങ്ങളെ അതിജീവിക്കാം.