ഷെയ്ന്‍ നിഗത്തിന് അന്യഭാഷയിലും വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ഫിലിം ചേംബര്‍

ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മ്മാതാക്കള്‍ നിയമനടപടി സ്വീകരിച്ചേക്കും. രണ്ട് സിനിമകള്‍ക്ക് മുടക്കിയ തുക തിരികെ നല്‍കിയില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ഈ മാസം 19 ന് ചേരുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇത് സംബന്ധിച്ച്‌ തീരുമാനമുണ്ടാകും. നിര്‍മ്മാതാക്കള്‍ക്കെതിരെ മനോരോഗികള്‍ എന്ന് വിളിക്കുകയും ചെയ്തതോടെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കടുത്ത നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചത്.

ഷെയ്ന്‍ നിഗത്തിന്റെ വിമര്‍ശനത്തിന് പിന്നാലെ വിലക്ക് നീക്കാനുള്ള ഒത്ത് തീര്‍പ്പ് ചര്‍ച്ചകളില്‍ നിന്നും അമ്മയും ഫെഫ്കയും പിന്മാറുകയും ഷെയ്ന്‍ മാപ്പ് പറയാതെ സമവായത്തിനില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം, ഷെയ്‌നെ ഇതര ഭാഷാ സിനിമകളിലും സഹകരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കേരള ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്തയച്ചു. നിര്‍മാതാക്കളുടെ സംഘടന നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഫിലിം ചേമ്ബറിന്റെ നടപടി.

Loading...

ചിത്രീകരണം മുടങ്ങിയത് മൂലമുണ്ടായ കോടികളുടെ നഷ്ടം കൂടി ചൂണ്ടിക്കാട്ടി നിര്‍മാതാക്കള്‍ ഫിലിം ചേമ്ബറിന് കത്തുനല്‍കിയിരുന്നു. ഷെയ്‌നിനെ മറ്റു ഭാഷകളിലെ സിനിമകളില്‍ സഹകരിപ്പിക്കരുതെന്നും നിര്‍മ്മാതാക്കള്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഇതനുസരിച്ചാണ് ഷെയ്‌നിനെ ഇന്ത്യന്‍ സിനികളില്‍ അഭിനയിപ്പിക്കരുതെന്ന് കേരള ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിനും പ്രൊഡ്യൂസേഴ്സ് ഗില്‍ഡിനും കത്ത് നല്‍കിയത്.

അതേസമയം, ഷെയ്ന്‍ നിഗത്തിന്റെ സിനിമ വിലക്കുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ട ഗൗരവമായ പ്രശ്‌നമല്ലെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. സിനിമാ സംഘടനകള്‍ക്ക് തന്നെ പരിഹരിക്കാവുന്ന പ്രശ്‌നമാണിത്. ഇതിനെ ഈഗോ പ്രശ്‌നമായി ആരും കാണരുതെന്നും അദ്ദേഹം പറഞ്ഞു.

വെയില്‍, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കാനും തീരുമാനിച്ചിരിക്കുകയാണ്. അതേസമയം ചെലവായ തുക ഷെയിനില്‍ നിന്ന് ഈടാക്കുമെന്ന് നിര്‍മാതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ട് സിനികള്‍ക്കായി ചെലവായത് ഏഴ് കോടി രൂപ ചെലവായി. ചെലവായ തുക നല്‍കാതെ ഷെയ്‌നിനെ മലയാളം സിനിമയില്‍ അഭിനയിപ്പിക്കില്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

മലയാള സിനിമയില്‍ ഒരിക്കലും ഉണ്ടാകാത്ത മോശം അനുഭവമാണ് ഷെയ്‌നില്‍ നിന്ന് ഉണ്ടായതെന്നും വിലക്കിന്റെ കാര്യം താരങ്ങളുടെ സംഘടനയായ അമ്മയെ അറിയിച്ചിട്ടുണ്ടെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. ഷെയ്ന്‍ അഭിനയിച്ച സിനിമകള്‍ മുന്നോട്ട് പോകാന്‍ എന്നും ചര്‍ച്ചകള്‍ വേണ്ടി വന്നിരുന്നു. വെയില്‍,. കുര്‍ബാനി തുടങ്ങിയ സിനിമകളോട് ഷെയ്ന്‍ തുടക്കം മുതല്‍ തന്നെ നിസ്സഹകരിക്കുകയായിരുന്നുവെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

കാര്യങ്ങള്‍ പരിഹരിക്കാന്‍ ഷെയ്‌നിന്റെ അമ്മയുമായി ബന്ധപ്പെട്ടു. എന്നാല്‍ നിര്‍മാതാവ് ലൊക്കേഷനിലേക്ക് വരാന്‍ പാടില്ല എന്നായിരുന്നു ഷെയ്‌നിന്റെ നിലപാട്. അതും ഞങ്ങള്‍ അംഗീകരിച്ചു. അടുത്ത ദിവസം തന്നെ ബൈക്കെടുത്ത് ഷെയ്ന്‍ എങ്ങോട്ടോ പോയി. അന്ന് മുതല്‍ ചിത്രീകരണം നിലച്ചിരിക്കുകയാണ്. പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രണ്ട് ദിവസം ലൊക്കേഷനില്‍ മൊത്തം ഷെയ്‌ന് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

അതേസമയം ഷെയ്ന്‍ കഞ്ചാവോ മയക്കുമരുന്നോ ഉപയോഗിക്കുന്നുണ്ടോ എന്ന് പോലീസാണ് തീരുമാനിക്കേണ്ടത്. അക്കാര്യത്തില്‍ അന്വേഷണം നടത്താം. ഇതിനിടയില്‍ ഷെയിന്‍ പലരെയും കളിയാക്കി മുടിവെട്ടിക്കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടത്. 25 ലക്ഷം രൂപയ്ക്കാണ് കരാറുണ്ടാക്കിയത്. എന്നാല്‍ ഡബ്ബിംഗിന് വരണമെങ്കില്‍ 20 ലക്ഷം കൂടി വേണമെന്നാണഅ ഷെയ്ന്‍ ആവശ്യപ്പെട്ടത്. മമോഹന്‍ലാലും മമ്മൂട്ടിയും അടക്കം ആരും ഇതുവരെ ഇത്തരത്തില്‍ പെരുമാറിയിട്ടില്ല. ഷെയ്‌നിന്റെ നിസ്സഹകരണം മൂലമാണ് സിനിമകള്‍ ഉപേക്ഷിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇതിനിടെ വെയില്‍ എന്ന സിനിമ ഉപേക്ഷിച്ചെന്ന് നിര്‍മാതാവ് ജോബി ജോര്‍ജും ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.