കൈവെട്ടുകേസ്: വിധി പ്രഖ്യാപനം മാറ്റി

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകനായിരുന്ന പ്രഫ. ടി.ജെ.ജോസഫിന്‍െറ കൈവെട്ടിയ കേസില്‍ ഇന്ന്‌ വിധിയില്ല. കേസില്‍ കൂടുതല്‍ വിശദീകരണം ആവശ്യമുള്ളതിനാലാണ്‌ വിധി പ്രസ്‌താവം മാറ്റുന്നതെന്ന്‌ രാവിലെ കോടതി ചേര്‍ന്നപ്പോള്‍ ജഡ്‌ജി വ്യക്തമാക്കി. വിധി സംബന്ധിച്ച തീയതി പിന്നീട്‌ അറിയിക്കുമെന്നും കോടതി പറഞ്ഞു. എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയിലാണ്‌ കേസിന്റെ വിചാരണ നടക്കുന്നത്‌. 31 പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കിയാണ്‌ എറണാകുളം പ്രത്യേക എന്‍ഐഎ കോടതി ജഡ്‌ജി പി. ശശിധരന്‍ കേസില്‍ ഇന്നു വിധി പറയാനിരുന്നത്‌.