Exclusive NRI News USA

പ്രോലെെഫ് വിജയം, ഗര്‍ഭഛിദ്രം അനുവദിക്കുവാനുള്ള ബില്ല് അർജന്‍റീന തള്ളി

ബ്യൂണസ് അയേഴ്സ്: ഫ്രാന്‍സിസ് പാപ്പയുടെ ജന്മനാടും ലാറ്റിൻ അമേരിക്കൻ രാജ്യവുമായ അർജന്‍റീനയില്‍ ഗര്‍ഭഛിദ്രം അനുവദിക്കുവാനുള്ള ബില്ല് തള്ളി. പതിനാല് ആഴ്ച വരെ ഗർഭഛിദ്രം നടത്താൻ അനുവാദം നല്‍കുന്ന ബില്ലാണ് സെനറ്റ് വോട്ടെടുപ്പില്‍ തള്ളികളഞ്ഞത്. 31നെതിരെ 38 വോട്ടുകള്‍ക്കാണ് ബില്‍ അട്ടിമറിക്കപ്പെട്ടത്. കത്തോലിക്കാ ഭൂരിപക്ഷ രാജ്യമായ അർജന്‍റീനയിൽ ലഭിച്ച പ്രോലൈഫ് വിജയം ലോകത്താകാമാനമുള്ള പ്രോലെെഫ് പ്രസ്ഥാനങ്ങൾക്ക് വലിയ ഊർജ്ജമാണ് നൽകിയിരിക്കുന്നത്.

ബില്ലിന് വേണ്ട വിധത്തിൽ പിന്തുണ ലഭിക്കും എന്ന ഘട്ടത്തിലാണ് കത്തോലിക്കാ സഭ ശക്തമായി ഇടപെട്ടത്. സഭയുടെ ഇടപെടലാണ് പല സെനറ്റർമാരുടെയും നിലപാട് ബില്ലിന് എതിരാക്കിയത്. ജനിക്കുവാനിരിക്കുന്ന നിഷ്കളങ്കരായ കുട്ടികളുടെ ജീവനുവേണ്ടി നിലകൊള്ളണമെന്ന് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സ്വന്തം നാടായ അര്‍ജന്‍റീനക്ക് എഴുതിയ കത്തില്‍ ഫ്രാന്‍സിസ് പാപ്പ അഭ്യര്‍ത്ഥിച്ചിരുന്നു. അർജന്‍റീന പ്രസിഡന്റ് മൗറിഷോ മാക്രി ഗർഭഛിദ്രം നിയമവിധേയമാക്കരുത് എന്ന നിലപാടാണ് എടുത്തത്.

ബില്‍ അര്‍ജന്റീന കോണ്‍ഗ്രസിന്റെ അധോസഭ പാസ്സാക്കിയെങ്കിലും ഉപരിസഭയില്‍ വലിയ അട്ടിമറി സംഭവിക്കുകയായിരിന്നു. പ്രതിരോധിക്കാന്‍ ഒട്ടും കഴിയാത്തവരെ പ്രതിരോധിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അതു വിജയിച്ചുവെന്നും പ്രോലൈഫ് വക്താക്കള്‍ വ്യക്തമാക്കി. അധോസഭയില്‍ വിജയിച്ച ബില്‍ ഉപരിസഭയില്‍ അട്ടിമറിക്കപ്പെട്ടത് കത്തോലിക്ക സഭയുടെ വിജയമായാണ് മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം വോട്ടിന്റെ ഫലം വന്നതിനു ശേഷം ഗര്‍ഭഛിദ്ര അനുകൂല സംഘടനകൾ വ്യാപക അക്രമമാണ് രാജ്യത്ത് അഴിച്ചുവിട്ടിരിക്കുന്നത്.

Related posts

ഇത് ബഹ് റൈനിലെ അവസാനത്തേ പൊതുമാപ്പ്. രേഖകൾ ഇല്ലാത്തവർക്ക് വീണ്ടും മുന്നറിയിപ്പ്.

subeditor

പ്രവാസി മലയാളിയുടെ മകളെ അലോപ്പതി ചികിത്സനടത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍

subeditor

കൊന്നൊടുക്കിയത് 45,000 തീവ്രവാദികളെ; ഇസ്ളാമിക് സ്റ്റേറ്റിന് ഇനി വെറും 15000 പേര്‍ മാത്രം

Sebastian Antony

രഹ്നക്ക് തെറി അഭിഷേകം,പുറത്തുവിട്ടാൽ നട്ടെല്ല് ഒടിക്കും എന്നും ആക്രോശിച്ച് അമ്മമാരുടെ പരാക്രമണം

subeditor

കാട്ടുപന്നിയെ അത്താഴത്തിന് വിളമ്പിയ മലയാളി കുടുംബം ഭക്ഷ്യ വിഷബാധയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ

അമേരിക്കയിലെ മാൻഹട്ടനിൽ സ്‌ഫോടനം; 26 പേർക്ക് പരുക്ക്

subeditor

ഒക്കലഹോമന്‍ പോലീസ് ഓഫീസര്‍ക്ക് 263 വര്‍ഷം തടവ് ശിക്ഷക്ക വിധിച്ചു.

subeditor

ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് പള്ളിയിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍

subeditor

ബൈക്ക് സവാരിക്ക് കൂടെകൂട്ടുന്ന അലിഗേറ്ററെ ഉടമസ്ഥന് വിട്ടു നല്‍കി

Sebastian Antony

കേഡലിന്റെ ആസ്ട്രൽ പ്രൊജക്ഷൻ പ്രചോദനമായി ;അമ്മയെ കൊന്ന അക്ഷയ് പറഞ്ഞത് പൂർണ്ണമായും വിശ്വസിക്കാതെ അന്വേഷണ സംഘം

കാരുണ്യവർഷത്തിൽ മരിയൻ തീർത്ഥാടക സംഘം അമേരിക്കയിൽ നിന്ന് യൂറോപ്പിലെ പുണ്യവീഥികളിലേക്ക് ഒക്ടോബർ 17 മുതൽ

Sebastian Antony

മീഡിയ പ്ലസ് പത്താം വര്‍ഷത്തിലേക്ക്

subeditor

യു എ ഇ ഭരണാധികാരികളെ മത മൗലിക വാദികളെന്ന് ആക്ഷേപിക്കുന്നവര്‍ അറിയണം, മാര്‍പ്പാപ്പയെ ആ രാജ്യം എങ്ങനെ സ്വീകരിക്കുന്നുവെന്ന്

ദുബായി ബീച്ചിൽ മലയാളി യുവാവ്‌ മുങ്ങിമരിച്ചു

subeditor

പ്രശസ്ത സംവിധായകന്‍ പദ്മശ്രീ ബാലചന്ദ്രമേനോന് ഇന്ത്യ പ്രസ്ക്ലബ് ന്യൂയോര്‍ക്ക് സ്വീകരണം നല്‍കുന്നു

Sebastian Antony

‘മഅ്ദിന്‍ വൈസനിയം’ മിഡില്‍ ഈസ്റ്റ് ഉദ്ഘാടനം നാളെ

subeditor

ജര്‍മ്മനിയിലെ സിനിമാ തീയറ്ററിനുള്ളില്‍ വെടിവെപ്പ്.

subeditor

ഭാരത് കി വീര്‍, വീരപുത്രന്മാര്‍ക്കായി ഒരു ദിവസം മാത്രം വെബ്‌സൈറ്റിലേക്ക് എത്തിയത് 7 കോടി രൂപ