സരിത മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച കത്തില്‍ പ്രമുഖരുടെ പേരുകളും.മലയാളത്തിലെ ഒരു മഹാ നടാൻ തന്നെ ഉപയോഗപ്പെടുത്തിയെന്നും മോഹൻ ലാൽ ആണതെന്നും കത്തിൽ പറയുന്നു. പലതവണ കത്തിന്റെ പേജുകൾ മറിക്കുമ്പോൾ പത്രഫോട്ടോ ഗ്രാഫർമാരുടെ സ്റ്റിൽ ക്യാമറയിലാണു പല വാക്കുകളും പതിഞ്ഞത്.
മുന്‍ മന്ത്രി കെ സി വേണുഗോപാല്‍, മന്ത്രി കെ പി അനില്‍ കുമാര്‍, ബഷീറലി തങ്ങള്‍, ഹൈബി ഈഡന്‍ എംഎല്‍എ എന്നിവരുടെ പേര് കത്തിലുണ്ട്. നടന്‍ മോഹന്‍ലാലിന്റെ പേരും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട് . മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയ കത്തില്‍ എഴുതിയിരുന്ന പേരുകളാണ് വ്യക്തമായത് കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്ത് വന്ന കത്ത് വ്യാജമാണെന്നും തന്റേതല്ലെന്നും സരിത വെളിപ്പെടുത്തിയിരുന്നു.
ഇതേ തുടര്‍ന്ന് സരിത നടത്തിയ പത്രസമ്മേളനത്തിലാണ് യഥാര്‍ഥ കത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തന്റെ യഥാര്‍ഥ കത്ത് പുറത്ത് വിടില്ലെന്ന് സരിത വ്യക്തമാക്കുകയും ചെയ്തു