കൊല്ലത്ത് ചെമ്മീൻ ബിരിയാണി കഴിച്ച അദ്ധ്യാപിക മരിച്ചു

കൊല്ലം: ചെമ്മീന്‍ ബിരിയാണി കഴിച്ച് അലര്‍ജി ബാധിച്ച അധ്യാപിക മരിച്ചു. മയ്യനാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ യുപി വിഭാഗം മലയാളം അധ്യാപിക പറവൂര്‍ സ്വദേശിനി ബിന്ദു(46)വാണ് മരിച്ചത്.സഹപ്രവര്‍ത്തക കൊണ്ടുവന്ന ബിരിയാണി കഴിച്ച ബിന്ദുവിന്റെ ദേഹം മുഴുവന്‍ ചൊറിഞ്ഞ് തടിക്കുകയും ശ്വാസ തടസം നേരിടുകയും ചെയ്തു.

ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചയോടെ മരിച്ചു.ചെമ്മീനിൽ വളരെ പെട്ടെന്ന് രോഗ കാരികളായ വൈറസ് പടരാനുള്ള സാധ്യത ഉണ്ട്. മുമ്പും ചെമ്മീൻ വിഭവങ്ങൾ കഴിച്ച് മരണം ഉണ്ടായിട്ടുണ്ട്. ചെമ്മീൻ പ്രിയപ്പെട്ട ഭക്ഷണം ആക്കിയ എല്ലാവരും ഇപ്പോൾ ഞടുക്കത്തിലാണ്‌.