Top Stories

സെക്സ് സൈറ്റുകൾക്ക് പൂട്ടുവീണു. സെക്സും, പോണും തിരിച്ചു തരൂ- സോഷ്യൽ മീഡിയയിൽ ബഹളം.

ദില്ലി: എല്ലാവിധ സെക്സ് വീഡിയോ, സെക്സ്ഫോട്ടോ സൈറ്റുകൾക്കും ഇന്ത്യയിൽ പൂട്ടുവീണു. അപ്രതീക്ഷിതമായി ഒരു കൂട്ടം ഇന്റർനെറ്റ് ഉപഭോക്താക്കളെ നിരാശരാക്കിയ കേന്ദ്ര സർക്കാരിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. സെക്സും സൈറ്റുകളും
തിരിച്ചുകിട്ടാൻ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും രാജ്യത്തേ യുവതീ യുവാക്കളുടെ വികാരം മനസിലാക്കണമെന്നും ഷോഷ്യൽ മീഡിയയിൽ പറയുന്നു. അശ്ലീല സൈറ്റുകള്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കവെയാണ് മുന്നറിയിപ്പൊന്നും കൂടാതെ ഇത്തരത്തിലൊരു നിരോധനം വന്നത്. സ്വകാര്യമായി അശ്ലീല സൈറ്റുകള്‍ കാണുന്നത് നിരോധിക്കുന്നത് ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനമാണെന്നാണ് ഈ ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അഭിപ്രായപ്പെട്ടിരുന്നു.

“Lucifer”

fb post

അശ്ലീലസൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നത് പ്രായോഗികമല്ലെന്നായിരുന്നു അന്ന് കോടതിയില്‍ സര്‍ക്കാര്‍ നിലപാട്. ഇത്തരത്തിലുള്ള അശ്ലീല വെബ്‌സൈറ്റുകള്‍ ഇന്ത്യയുടെ സാംസ്‌ക്കാരിക പൈതൃകത്തിന് എതിരാണന്നും അതിനാല്‍ അവ നിരോധിക്കണമെന്നുമാണ് ബി.ജെ.പിയുടെ ഐ.ടി സെല്‍ മേധാവി അരവിന്ദ് ഗുപ്ത പ്രതികരണം.എം.ടി.എന്‍.എല്‍, ബി.എസ്.എന്‍.എല്‍, എ.സി.ടി, വൊഡാഫോണ്‍ എന്നീ ഇന്റര്‍നെറ്റ് സേവനദാതാക്കളാണ് അശ്ലീല സൈറ്റുകള്‍ നല്‍കാതായത്. എന്നാല്‍ എയര്‍ടെല്‍, ടാറ്റാ ഫോട്ടോണ്‍ തുടങ്ങിയവയില്‍ വിലക്കില്ല.

ഏതാണ്ട് നാല് കോടി അശ്ലീല സൈറ്റുകള്‍ ഇന്ത്യയില്‍ ലഭ്യമാണെന്നാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ കണക്ക്. ഇവയില്‍ ഭൂരിപക്ഷവും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവയാണ്. അതുകൊണ്ട് തന്നെ നിരോധനമോ, അവ ബ്ലോക്ക് ചെയ്യുന്നതോ എളുപ്പമല്ല. സ്വച്ഛ് ഭാരത് പദ്ധതിക്ക് പിന്നാലെ സ്വച്ഛ് ഇന്റര്‍നെറ്റ് പദ്ധതിക്കൊരുങ്ങുകയാണ് മോദി സര്‍ക്കാര്‍ എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ബി.ജെ.പി ഈ നിക്കത്തെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തിനെതിരാണ് ഇത്തരം അശ്ലീലസൈറ്റുകളെന്ന് വാര്‍ത്താവിനിമയ ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. അശ്ലീല വെബ്‌സൈറ്റുകള്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് നല്‍കരുതെന്ന് ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒട്ടേറെ സൈറ്റുകള്‍ കൂട്ടത്തോടെ ബ് ളോക്ക് ചെയ്യുന്നത് വഴി ഇന്റര്‍നെറ്റ് വേഗം കുറയുന്നത് തടയാന്‍ ശേഷി വര്‍ധിപ്പിക്കാനും സേവനദാതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

Related posts

ആളുമാറി മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി മരിച്ചു, പ്രതിയായ ജയില്‍ വര്‍ഡന്‍ ഒളിവില്‍

subeditor10

ഐഎസ്ആര്‍ഓയും ആഭ്യന്തരമന്ത്രാലയവും കൈകോര്‍ത്ത് അതിര്‍ത്തിരക്ഷയ്ക്ക് മാത്രമായി പുതിയ പ്രതിരോധ ഉപഗ്രഹം വിക്ഷേപിയ്ക്കാന്‍ തീരുമാനം

രഹനയ്ക്ക് പിന്നാലെ ലിബിയും ജയിലിലേക്ക്, മല കയറാൻ ശ്രമിച്ചവരൊക്കെ നെട്ടോട്ടം ഓടുന്നു

subeditor10

അടുത്തിരുന്ന യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം അമേരിക്കയിലെ ഇന്ത്യക്കാരന്‍ പോലീസ് കസ്റ്റഡിയില്‍

ഗവർണ്ണർ ബി.ജെ.പി നോമിനി, ആരും അനുസരിക്കേണ്ട-കെജരിവാൾ

subeditor

കശ്മീരിൽ മാധ്യമസ്ഥാപനങ്ങളിൽ റെയ്ഡ്; മൂന്നു ദിവസത്തേക്ക് പത്രങ്ങൾ നിരോധിച്ചു

subeditor

സ്‌കൂളിലെത്തി മൂന്നാംക്ലാസുകാരിയുടെ കമ്മലൂരി കടന്ന സ്ത്രീയെ തേടി പോലീസ്

subeditor5

സരിതയും ഉമ്മൻചാണ്ടിയും സലിം രാജിന്‍റെ ഫോണിലൂടെ സംസാരിച്ചത് 416 തവണ, സംസാരം ഔദ്യോഗികമല്ലെന്ന് മൊഴി

subeditor

തേപ്പുപെട്ടി ഓഫ് ചെയ്യാന്‍ മറന്ന് വീട് പൂട്ടിപ്പോയി..! കിടപ്പുമുറി കത്തി നശിച്ചു

പന്ത്രണ്ട് പവൻ സ്വർണാഭരണങ്ങൾക്കു വേണ്ടി ആയയെ കുരുന്നുകളുടെ മുന്നിലിട്ട് ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ സംഭവം;ഞെട്ടൽ മാറാതെ കുരുന്നുകൾ

ലോകകപ്പില്‍ നിന്നും പാകിസ്താനെ പുറത്താക്കണമെന്ന് ഇന്ത്യ… അല്ലാത്തപക്ഷം ലോകകപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് കത്ത്

subeditor5

ഫ്രാന്‍സിസ് മാര്‍പാപ്പ അമേരിക്കയിലെത്തി.

subeditor