വിമാനത്താവളം എരുമേലിയിൽ, ചെറുവള്ളി എസ്റ്റേറ്റ് പിടിച്ചെടുക്കും

ശബരിമലയിൽ വിമാനത്താവളം എന്ന് പദ്ധതിയുമായി കേരളാ സർക്കാർ മുന്നോട്ട്. ഇതിനായി ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ തിരിച്ചു പിടിക്കാനും, അവിടെ തന്നെ വിമാനത്താവളം സ്ഥാപിക്കാനും തത്വത്തിൽ ധാരണയാകുന്നു. വിദേശ കമ്പിനിക്ക് പാട്ടത്തിനു നല്കിയ ഭൂമി ബിലിവേഴ്സ് ചർച്ചിനു വിറ്റിരുന്നു. എന്നാൽ പാട്ടത്തിനു നല്കിയ ഭൂമി ബ്രിട്ടീഷ് കമ്പിനിയായ ഹാരിസൺ മലയാളം ബിലിവേഴ്സ് ചർച്ചിനു വില്പന നടത്തുകയായിരുന്നു. ഇത് നിയമ വിരുദ്ധം എന്ന് കാണിച്ച് വ്യവഹാരങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ ഭൂമി വിവാദവും സർക്കാർ ഭൂമി തിരിച്ചു പിടിക്കലും വീണ്ടും ചൂട് പിടിക്കുന്നു. ശബരിമലയിൽ യുവതീ പ്രവേശനം ബലമായി നറ്റപ്പാക്കിയപ്പോൾ തന്നെ വിമാനത്താവളം അറ്റക്കം വൻ പിൽഗ്രിം ടൂറിസം പദ്ധതികൾ ആലോചിച്ചിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവുകൾ ആണിതെല്ലാം. യുവതീ പ്രവേശനത്തിലേക്ക് പോലും ഇത്ര കർക്കശമായി തീരുമാനം എടുക്കുകയും അനേകം കോടതി വിധികൾ നടപ്പാക്കാതെ ശബരിമല വിധി ബലമായി നടപ്പാക്കാൻ ശ്രമിച്ചതും എല്ലാം മുമ്പേ വിവാദമായതാണ്‌. യുവതീ പ്രവേശനത്തിന്റെ മറവിൽ പിൽഗ്രിം ടൂറിസം പദ്ധതികൾക്ക് ലക്ഷ്യം ഉണ്ട് എന്ന് ആദ്യം മുതൽ ചൂണ്ടിക്കാട്ടിയ ഏക മാധ്യമം ആണ്‌ കർമ്മ ന്യൂസ്. മാത്രമല്ല ചെറുവള്ളി എസ്റ്റേറ്റ് ജനങ്ങളുടെ ഭൂമിയാണെന്നും, ആയത് സർക്കാരിന്റെ മാത്രം ആണെന്നും ആദ്യം മുതൽ കർമ്മ ന്യൂസ് ഉന്നയിച്ചിരുന്നു.

യുവതീ പ്രവേശനം വീണ്ടും മണ്ഡലകാലത്ത് ചൂട് പിടിപ്പിക്കാനാണോ വിവാദങ്ങൾ പുകയുന്നത് എന്നും സംശയിക്കുന്നു. ഏതായാലും എരുമേലിയിൽ സർക്കാർ സ്വന്തം ഭൂമി തിരിച്ചെടുത്ത് വിമാന താവളം പണിയും എന്നത് പുതിയ തീരുമാനമാണ്‌. കേരള സർക്കാർ ഈ ഭൂമി തിരികെ പിടിക്കാൻ എത്ര ദൂരം പോകും എന്നും കണ്ടറിയണം. അതോ പുറമേ ഇതെല്ലാം പറയുകയും ഒടുവിൽ ഭൂമി വില കൊടുത്ത് വാങ്ങുമോ എന്നും കണ്ടറിയാം. തര്‍ക്കഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമപരമായ മാര്‍ഗങ്ങള്‍ തേടാനും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ശബരിമല വിമാനത്താവളത്തിനുള്ള സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ഉന്നതതല യോഗത്തില്‍ തീരുമാനമായി.ഭൂമി ഏറ്റെടുക്കുന്നതിൽ വിജയം ഉണ്ടായാൽ ഹാരിസൺ മലയാളം പ്ലാന്റേഷൻന്റെ 5 ലക്ഷത്തോളം വരുന്ന മറ്റ് ഭൂമിയേയും ഇത് ബാധിക്കും. പാട്ടകാലാവധി കഴിഞ്ഞ് എല്ലാ ഭൂമിയും തിരികെ പിടിക്കാൻ സർക്കാരിനു കഴിയും. ബ്രിട്ടീഷ് കമ്പിനിക്ക് നമ്മുടെ മലയാളികൾ ജീവിക്കേണ്ടതും അനുഭവിക്കേണ്ടതുമായ ഭൂമി ഇപ്പോഴും കൈവശം വയ്ക്കാൻ ആകുന്നത് ഓരോ ഇന്ത്യക്കാരന്റെയും പരാജയമാണ്‌. എന്തായാലും ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചതോടെ ഹാരിസണിൽ നിന്നും ഭൂമി വിലക്ക് വാങ്ങിയ ബിലിവേഴ്സ് ചർച്ചാണ്‌ കെണിയിൽ ആകുന്നത്.

Loading...

ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്ഷന്‍ 77 അനുസരിച്ച് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവെച്ചാണ് ഭൂമി ഏറ്റെടുക്കുക. നേരത്തേ, വിമാനത്താവള പദ്ധതി ഏകോപനത്തിന് സ്‌പെഷല്‍ ഓഫിസറെ ഉടന്‍ നിയമിക്കും. സ്‌പെഷല്‍ ഓഫിസറെ കണ്ടെത്താന്‍ മുന്‍ കേന്ദ്ര ഏവിയേഷന്‍ സെക്രട്ടറി എം. മാധവന്‍ നമ്പ്യാര്‍ അധ്യക്ഷനായി സെര്‍ച് കമ്മിറ്റി രൂപവല്‍ക്കരിച്ചിരുന്നു. വിമാനത്താവളത്തിനു കണ്ടെത്തിയ എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച നിയമപ്രശ്‌നം പരിഹരിക്കപ്പെടാത്തതിനാല്‍ തുടര്‍നടപടികള്‍ സ്തംഭിച്ച സാഹചര്യത്തിലാണ് സ്‌പെഷല്‍ ഓഫിസറെ നിയമിച്ചത്. ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് കൗണ്‍സിലിന്റെ അധീനതയിലാണ് 2262 ഏക്കര്‍ വരുന്ന എസ്റ്റേറ്റ്. വിമാനത്താവളത്തിനായി സാധ്യതാപഠനം നടത്തിയ ലൂയി ബ്ഗര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇപ്പോഴും നിയമവകുപ്പിന്റെ പരിഗണനയിലാണ്. ഭൂമി സര്‍ക്കാരിന്റെ ഉടമസ്ഥതയിലല്ലാത്തതിനാല്‍ മണ്ണുപരിശോധനയും പരിസ്ഥിതി ആഘാതപഠനവും നടത്താനായിട്ടില്ല. 2263 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍സില്‍ നിന്ന് ബിലീവേഴ്‌സ് ചര്‍ച്ച് വാങ്ങുകയായിരുന്നു. കൈമാറ്റം നിയമവിരുദ്ധമാണെന്ന് കാണിച്ച് സംസ്ഥാനസര്‍ക്കാര്‍ കോടതിയെ സമീച്ചെങ്കിലും വിധി ചര്‍ച്ചിന് അനുകൂലമാവുകയായിരുന്നു.