ക്യു നില്‍ക്കാതെ വോട്ട് ചെയ്തതിന് അജിത്തിന് ശാലിനിക്കും നേരെ കയ്യേറ്റ ശ്രമം, വീഡിയോ

കേരളത്തിലടക്കം നിരവധി ആരാധകരുള്ള തമിഴ്നടനാണ് അജിത്ത്. പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം സെല്‍ഫിയെടുക്കാനും സംസാരിക്കാനുമെല്ലാം ആരാധകർ ഒപ്പം കൂടാറുണ്ട്. എന്നാൽ ആ ഇഷ്ടവും ആരാധനയുമെല്ലാം പ്രതിഷേധത്തിലേക്ക് വഴിമാറുന്ന കാഴ്ചയാണ് തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പു ദിവസം കണ്ടത്. ക്യൂവില്‍ നില്‍ക്കാതെ വോട്ട് രേഖപ്പെടുത്തി തിരിച്ചിറങ്ങിയ അജിത്തിനും ഭാര്യ ശാലിനിക്കുമെതിരെ ആളുകൾ പ്രതിഷേധിക്കുന്ന വിഡിയോ നവമാധ്യമങ്ങളിൽ വൈറലാകുകയാണ്.

Loading...