സിഐ സുധീറിനെതിരെ നടപടിയെടുക്കണം;കുത്തിയിരിപ്പ് സമരവുമായി ജനപ്രതിനിധികൾ

ആലുവയിൽ മോഫിയ പർവീന്റെ ആത്മഹത്യയിൽ സിഐക്കെതിരെ നടപചടിയെടുക്കണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ കുത്തിിരിപ്പ് സമരം. സിഐയെ സസ്പൻഡ് ചെയ്ത് കേസെടുക്കണം, ഇതിൽ രാഷ്ട്രീയം കലർത്തേണ്ട ആവശ്യമില്ല. ഉത്ര വധക്കേസിലടക്കം അദ്ദേഹം നിരുത്തരവാദപരമായി പെരുമാറിയിരുന്നു. പിന്നെ എന്തിനാണ് സുധീറിനെ മേലുദ്യോഗസ്ഥരും സർക്കാരും പിന്തുണക്കുന്നതെന്നാണ് അൻവർ സാദത്ത് ചോദിക്കുന്നത്. ലോ ആൻഡ് ഓർഡർ ചുമതല സുധീറിനു നൽകരുതെന്നാണ് മേലുദ്യോഗസ്ഥർ അറിയിച്ചിരുന്നത്. എന്നിട്ടും ആലുവ സ്റ്റേഷൻ ചുമതല നൽകി. അവർ തന്നെയാണ് സുധീറിനെ സംരക്ഷിക്കുന്നതെന്നും അൻവർ സാദത്ത് പറഞ്ഞു.

കൂടുതൽ ജനപ്രതിനിധികളും കോൺഗ്രസ് പ്രവർത്തകരും പൊലീസ് സ്റ്റേഷനിലെത്തി. ബെന്നി ബെഹനാൻ അൻവർ സാദത്ത് എംഎൽഎയ്ക്കൊപ്പം സമരത്തിൽ പങ്കുചേർന്നു. ഒരു മാസം മുൻപ് ഈ കുട്ടി പരാതി നൽകിയിട്ടും അന്വേഷിക്കാൻ തയ്യാറായില്ല. പൊലീസ് സ്റ്റേഷനിലും വനിതാ കമ്മീഷനും പരാതി നൽകി. എന്നിട്ടും നടപടിയില്ല. കുട്ടിയുടെ മരണത്തിന് ഉത്തരവാദി ഈ പൊലീസ് ഉദ്യോഗസ്ഥനാണ്. അതുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ബെന്നി ബെഹനാൻ പ്രതികരിച്ചു.

Loading...