മന്ത്രി ജലീല്‍ തിരുവനന്തപുരത്തേക്ക്,കരിങ്കൊടി പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീല്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ചോദ്യം ചെയ്ത മന്ത്രിക്ക് നേരെ വഴി നീളെ കരിങ്കൊടി പ്രയോഗമായിരുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് റോഡ് മുഴുവന്‍ പ്രതിഷേധ പ്രകടനമായിരുന്നു.മലപ്പുറം വളാഞ്ചേരിയിലെ വീട്ടിൽ നിന്നും യാത്ര പുറപ്പെട്ട ഉടൻ മന്ത്രിക്ക് നേരെ യുവമോർച്ച പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും കരിങ്കൊടി വീശി. മന്ത്രി വഴിയിൽ കുറിപ്പുറം മ്യൂണിറ്റി സ്കിൽ പാർക്ക് സൈറ്റ് സന്ദർശിച്ചു. യാത്ര തുടർന്ന മന്ത്രിക്ക് നേരെ ചങ്ങരംകുളത്ത് വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്.

അതേസമയം എൻഫോഴ്സ്മെന്‍റിന് പിന്നാലെ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസും എൻഐഎയും ചോദ്യം ചെയ്യാനൊരുങ്ങുന്നു. നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം.ഇതിനിടെ ജലീലിന്‍റെ സുഹൃത്ത് അരൂർ സ്വദേശി അനസിനെക്കുറിച്ച് കേന്ദ്ര ഏജൻസികൾ വിവര ശേഖരണം തുടങ്ങി.മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതിന്‍റെ മറവിൽ സ്വപ്ന സുരേഷ് അടക്കമുളള പ്രതികൾ സ്വർണക്കളളക്കടത്ത് നടത്തിയെന്നാണ് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നത്.

Loading...