ജനശദാബ്ദി ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ റദ്ദാക്കിയ സംഭവം;സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

തിരുവനന്തപുരം: ജനശതാബ്ദി ഉള്‍പ്പെടെയുള്ള മൂന്ന് ട്രെയിനുകള്‍ റദ്ദാക്കിയിതില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ദീര്‍ഘ ദൂര യാത്രക്കാര്‍ ഉപയോഗിക്കുന്ന മൂന്ന് ട്രെയിനുകളാണ് ശനിയാഴ്ചമുതല്‍ റദ്ദാക്കാന്‍ കേന്ദ്ര റെയില്‍വേ തീരുമാനിച്ചത്. എന്നാല്‍ വിഷയത്തില്‍ സതേണ്‍റെയില്‍ വേയുടെ അന്തിമ ഉത്തരവ് ലഭിച്ചിട്ടില്ല.തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി,കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി, ട്രീവാഡ്രം എക്‌സ്പ്രസ് എന്നീ മൂന്ന് പ്രത്യേക ട്രെയിനുകളാണ് കേന്ദ്ര റെയില്‍വേ റദ്ദാക്കാന്‍ തീരുമാനിച്ചത്. പ്രത്യേക ട്രെയിനുകള്‍ റദ്ദാക്കുന്നതില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ദീര്‍ഘദുര യാത്രക്കാര്‍ ഉപയോഗിക്കുന്ന ട്രെയിനുകളാണ് ഇവ മൂന്നും. തീരുമാനം പുനര്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ റെയില്‍ വേയുടെ ചുമതലയുള്ള മന്ത്രി ജി.സുധാകരന്‍ കേന്ദ്ര റെയില്‍വേയ്ക്ക് കത്തയച്ചു. കേരളത്തിലെ മൂന്ന് പ്രത്യേക ട്രെയിനുകള്‍ക്കൊപ്പം പറ്റ്‌ന – റാഞ്ചി, ഗുവാഹട്ടി – ജോര്‍ഹട്ട് , തുടങ്ങിയ നാല് സ്‌പെഷ്യല്‍ ട്രെയിനുകളാണ് റദ്ദാക്കാന്‍ കേന്ദ്ര റെയില്‍വേ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ റെയില്‍ വേയുടെ തീരുമാനം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യാത്രചെയ്യുന്ന നിരവധി പേരെ വലയ്ക്കും. തലസ്ഥാന നഗരത്തിലേക്ക് വിവിധ ആവശ്യങ്ങളുമായി വരുന്ന നിരവധി പേരെയാണ് തീരുമാനം ദോഷകരമായി ബാധിക്കുക. എന്നാല്‍ വിഷയത്തില്‍ സതേണ്‍റെയില്‍ വേയുടെ അന്തിമ തീരുമാനം വന്നിട്ടില്ല.

Loading...