സ്ത്രീകൾക്കെതിരെ അശ്ലീല പ്രചാരണം; ഡോ. വിജയ്.പി.നായർക്കെതിരെ കേസെടുത്തു

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ ഡോ. വിജയ്.പി.നായർക്കെതിരെ പൊലീസ് കേസെടുത്തു. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിലാണ് നടപടി. വിജയ്.പി.നായർ യൂട്യൂബിൽ സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ അടങ്ങുന്ന വീഡിയോ പങ്കുവച്ചിരുന്നു. പലരുടെയും പേര് പരാമർശിക്കാതെ അവർ അലങ്കരിച്ച സ്ഥാനങ്ങളും മറ്റും ചൂണ്ടിക്കാട്ടിയായിരുന്നു മോശം പരാമർശങ്ങൾ നടത്തിയത്. കേരളത്തിലെ ഫെമിനിസ്റ്റുകളെയും ലൈംഗിക ചുവയോടെ അധിക്ഷേപിക്കുന്നതായിരുന്നു വീഡിയോയിലെ പരാമർശങ്ങൾ.

സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ വിജയ്.പി.നായർക്കെതിരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയിരുന്നു. ആക്ടിവിസ്റ്റ് ദിയ സന, ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കലും പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധത്തിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ ലൈവായി നൽകുകയും ചെയ്തു.

Loading...

ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലാണ് പ്രതിഷേധമാണ് നടന്നത്. മലയാള സിനിമയിലെ ഡബിംഗ് ആർട്ടിസ്റ്റായ സ്ത്രീയെ കുറിച്ചായിരുന്നു വിജയ് പി നായരുടെ പരാമർശം. ഭാഗ്യലക്ഷ്മിയുടെ പേര് പറയാതെ പറഞ്ഞുകൊണ്ട് നടത്തിയ ഈ പരാമർശത്തിൽ ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസിൽ നിന്ന് നടപടി ഉണ്ടാകാതിരുന്നതോടെയാണ് ഭാഗ്യലക്ഷ്മിയും ദിയാ സനയും ചേർന്ന് പ്രതിഷേധം അറിയിച്ചത്.

ദിയാ സനയാണ് ഫേസ്ബുക്ക് ലൈവിലൂടെ പ്രതിഷേധത്തിന്റെ വിഡിയോ പുറത്തുവിട്ടത്. സ്ത്രീകൾക്കിവിടെ സുരക്ഷിതമായി ജീവിക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് ഭാഗ്യലക്ഷ്മി ട്വന്റിഫോറിനോട് പ്രതികരിച്ചു.