ഛായാഗ്രഹകനും സംവിധായകനുമായ പി എസ് നിവാസ് അന്തരിച്ചു

കോഴിക്കോട്: ഛായാഗ്രഹകനും സംവിധായകനുമായ പി എസ് നിവാസ് അന്തരിച്ചു.73 വയസ്സായിരുന്നു. ഒരുമാസത്തിലേറെയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകള്‍ക്ക് ഇദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട് ഇദ്ദേഹം. 1977ല്‍ മോഹിനിയാട്ടം എന്ന ചിത്രത്തിനാണ് മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് ലഭിച്ചത്. ദേശീയ പുതമിഴില്‍ ഭാരതി രാജയുടെ സിനിമകളുടെ ക്യാമറ ചലിപ്പിച്ചത് നിവാസായിരുന്നു.