Top Stories

ബ്രിട്ടന്റെ 5 ഉപഗ്രഹങ്ങൾ ഇന്ത്യ വിക്ഷേപിച്ചു. ചരിത്രനേട്ടം.

ഇന്ത്യന്‍ സ്പേയ്സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഇസ്രോ) ഏറ്റവും വലിയ വാണിജ്യവിക്ഷേപണം ശ്രീഹരിക്കോട്ടയില്‍ നിന്നും നടന്നു. പി.എസ്.എല്‍.വി.28 റോക്കറ്റിൽ ബ്രിട്ടന്റെ അഞ്ച് ഉപഗ്രഹങ്ങളാണ് ഇസ്രോയുടെ വാണിജ്യവിഭാഗമായ ആൻട്രിക്‌സ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാത്രി 9.58നായിരുന്നു വിക്ഷേപണം.

“Lucifer”

പിഎസ്എൽവിയുടെ 30മത്തെ വിക്ഷേപണമാണിത്. മൊത്തം 1440 കിലോ ഭാരമാണ് ഉപഗ്രഹങ്ങൾക്കുള്ളത്. 447 കിലോ വീതം ഭാരമുള്ള മൂന്ന് ഡിഎംസി 3 ഉപഗ്രഹങ്ങളാണ് ഇതിൽ പ്രധാനം. ഇതിനു പുറമെ, 91 കിലോ ഭാരമുള്ള സിബിഎൻടി–1, ഏഴു കിലോ ഭാരമുള്ള ഡി ഓർബിറ്റ്സെയിൽ എന്നിവയുമുണ്ട്.

മൂന്നു ഡിഎംസി3 ഭൗമ നിരീക്ഷണ സാറ്റലൈറ്റുകളും രണ്ട് ഓക്സിലിയറി സാറ്റലൈറ്റുകളുമാണ് വിക്ഷേപിച്ചത്. മൂന്നുമീറ്റർ ഉയരവും 447 കിലോഗ്രാം ഭാരവുമുള്ളതാണ് ഡിഎംസി3 സാറ്റലൈറ്റുകൾ. സിബിഎൻടി-1 91 കിലോഗ്രാം ഭാരമുള്ളതും സർവെ സ്പേസ് സെന്റർ നിർമിച്ച നാനോ സാറ്റലൈറ്റ് ഡി-ഓർബിറ്റ് സെയിൽ 7 കിലോഗ്രാം ഭാരമുള്ളതുമാണ്.

ബുധനാഴ്ച രാവിലെ തന്നെ കൗണ്ട്ഡൗണ്‍ തുടങ്ങിയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചേമുക്കാലോടെ റോക്കറ്റില്‍ഇന്ധനം നിറക്കല്‍പൂര്‍ത്തിയായി. ഉപഗ്രഹങ്ങളുമായി വിക്ഷേപണത്തറയില്‍നിന്ന് കുതിച്ചുയര്‍ന്ന റോക്കറ്റ് 20 മിനിറ്റിനകം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലത്തെിച്ചു.

Related posts

പാകിസ്താന്‍ സൈനികരുടെ തല ഇന്ത്യന്‍ സൈന്യം വെട്ടിയെടുക്കാറുണ്ട്, അവയൊന്നും പ്രദര്‍ശിപ്പിക്കാറില്ലെന്ന് നിര്‍മ്മല സീതാരാമന്‍

ഇന്ത്യൻ സേന: മ്യാൻമർ ഭൂമിയിൽ കയറി ഭീകരരെ കൂട്ടമായി വധിച്ച ധീരത.

subeditor

സൗദിയിൽ ഭീകരാക്രമ ശ്രമം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

subeditor5

ലിംഗ ഛേദ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഭിന്നലിംഗക്കാരെ അധിക്ഷേപിച്ച് ചെറിയാന്‍ ഫിലിപ്പ്, വിവാദമായപ്പോള്‍ പോസ്റ്റ് മുക്കി

pravasishabdam news

ഡാമിലെത്താൻ ഒരു ബോട്ട് പോലും ഇല്ലാത്ത ജല വകുപ്പ് എങ്ങിനെ മുല്ലപെരിയാർ സുരക്ഷ ഉറപ്പാക്കും

subeditor

കുഷിനഗര്‍ അപകടം: അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ്; അപകടത്തില്‍പ്പെട്ടവരെ സന്ദര്‍ശിച്ചു

കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ മുഖ്യ പ്രതികൾക്ക് സഹായികളായെത്തിയ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

സംസ്ഥാന ബജറ്റ് നാളെ, പ്രതീക്ഷയോടെ കേരളം

subeditor

ഡാ മലരേ, കാളേടെ മോനേ.. ഈ നാട്ടിൽ എല്ലാവർക്കും വിശപ്പടക്കാൻ വല്ലതും കിട്ടുന്നുണ്ടോന്ന് ആദ്യം നോക്ക്‌ ; കേന്ദ്രത്തിനെതിരെ വി.ടി ബല്‍റാം

കുട്ടികളുടെ നന്ഗചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു

വയോലാ ഡേവിസ് മികച്ച സഹനടി, ദേവ് പട്ടേലിന് പുരസ്കാരമില്ല, ഓസ്കാർ പ്രഖ്യാപനം തുടരുന്നു

subeditor

വിമാനത്തില്‍ പറക്കലിനിടയില്‍ ജനിച്ച കുഞ്ഞിന് ആജീവനാന്ത സൗജന്യ യാത്ര അനുവദിച്ച് വിമാനകമ്പിനി

subeditor