നഗ്നചിത്രം പ്രചരിപ്പിച്ചു; പ്രതിശ്രുത വധു യുവാവിനെ അടിച്ചുകൊന്നു

ബെംഗളൂരു. പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ച ഡോക്ടറെ വധുവും കൂട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തി. ബെംഗളൂരുവിലെ ബിടിഎം ലേഔട്ടില്‍ താമസിക്കുന്ന ചെന്നൈ സ്വദേശി വികാഷ് രാജന്‍ (27) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ യുവതിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുകയും ഇയാളുടെ സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുക്കുകയും ചെയ്തു. യുവതിയും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നാണ് ഇയാളെ കൊലപ്പെടുത്തിയത്. യുവതി സുഹൃത്തുക്കളായ സുശീല്‍,ഗൗതം, സൂര്യ എന്നിവരുടെ സഹായത്തോടെയാണ് ഇയാളെ കൊലപ്പെടുത്തിയത്.

യുക്രെനില്‍ നിന്നും എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ വികാഷ്.രണ്ട് വര്‍ഷം ചെന്നൈയില്‍ ജോലി നോക്കിയ ശേഷമാണ് ബെംഗ്ലൂരുവില്‍ എത്തുന്നത്. പ്രതികള്‍ എല്ലാവരും ബിടിഎം ലേഔട്ടിലെ താമസക്കാരാണ്. കൊലപാതകത്തിന് ശേഷം പ്രതികളില്‍ ഒരാളായ സുര്യ ഒളിവില്‍ പോയിരുന്നു ഇയാളെ ഇതുവരെ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ട വികാഷും യുവതിയുമായി രണ്ട് വര്‍ഷമായി സ്‌നേഹത്തിലായിരുന്നു. ഇിനിടെയാണ് വ്യാജ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ഉണ്ടാക്കി യുവതിയുടെ നഗ്നചിത്രങ്ങള്‍ ഇയാള്‍ പങ്കുവെച്ചത്. തമിഴ്‌നാട്ടിലെ ചില സുഹൃത്തുക്കള്‍ക്കും ചിത്രങ്ങള്‍ അയച്ച് കൊടുത്തു.

Loading...

എന്നാല്‍ പിന്നീട് തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡയയില്‍ പ്രചിരിക്കുന്നത് മനസ്സിലാക്കിയ യുവതി ഇത് സംബന്ധിച്ച് കാര്യങ്ങള്‍ വികാഷിനോട് ചോദിക്കുകായിരുന്നു. എന്നാല്‍ തമാശയ്ക്ക് ചെയ്തതാണെന്ന് ഇയാള്‍ മറുപടി നല്‍കിയത്. എന്നാല്‍ ഇത് സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് യുവതി സംഭവങ്ങള്‍ സുഹൃത്തുക്കളെ അറിയിക്കുകയും. വികാഷിനെ മര്‍ദ്ദിക്കുവാനും പദ്ധതി തയ്യാറാക്കി. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ 10ന് വികാഷിനെ സുശീലിന്റെ വീട്ടിലേക്ക് വിളിച്ചു.

വീട്ടിലെത്തിയ വികാഷിനെ ഇവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ ബോധരഹിതനായ വികാഷിനെ ഇവര്‍തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് യുവതി വികാഷിന്റെ സഹോദരനെയും വിവരം അറിയിച്ചു. ഗുരുതരമായി മര്‍ദ്ദനമേറ്റ വികാഷ് ചികിത്സയിലിരിക്കെ മരിച്ചു. പോലീസ് അന്വേഷണത്തിലാണ് പ്രതികളുടെ പ്രതികാരവും ആസൂത്രണവും മനസ്സിലായത്. കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പ്രതികളുടെ മൊഴി.