പുജപ്പുര ജയിലിൽ സ്വവർഗ്ഗ രതിക്കിരയാക്കിയ തടവുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു.

Loading...
തിരുവനന്തപുരം: പുജപ്പുര ജയിലിൽ തടവുകാരനെ സഹതടവുകാരൻ സ്വവർഗ്ഗരതീ‍ീ വിധേയമാക്കി. ഭീഷണിപ്പെടുത്തി അതിക്രമം നടത്തിയതിൽ മനം നൊന്ത് അക്രമത്തിനിരയായ തടവുകാരൻ ആത്മഹത്യാ ശ്രമം നടത്തി.മോഷണക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ബാബുക്കുട്ടനാണ് (29) ബ്‌ളേഡ് കൊണ്ട് കഴുത്ത് മുറിച്ച് ആത്മഹത്യാശ്രമം നടത്തിയത്. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാബുക്കുട്ടന്‍ സഹതടവുകാരനെ പ്രകൃതിവിരുദ്ധവേഴ്ച നടത്താന്‍ നിര്‍ബന്ധിച്ചുവെന്ന് പറയുന്നു.
. ഇതിനെതിരെ സഹതടവുകാരന്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ മറ്റൊരു സെല്ലിലേക്ക് മാറ്റുമ്പോള്‍ കൈയില്‍ കരുതിയ ബ്‌ളേഡ് കൊണ്ട് കഴുത്ത് മുറിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ജയില്‍ അധികൃതര്‍ സംഭവത്തെ കുറിച്ച് പറയുന്നത്.