Opinion Top Stories

പുൽഗാവ്‌ തീപിടുത്തം; മരിച്ചവരിൽ മലയാളി മേജ്ജറും

മുംബൈ: മഹാരാഷ്ട്രയിലെ പുൽഗാവിൽ ഇന്ത്യന്‍ സൈന്യത്തിന്‍െറ ആയുധശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരിൽ ഒരാൾ മലയാളിയും. തിരുവനന്തപുരം സ്വദേശി മേജർ കെ.മനോജ്കുമാറാണ് മരിച്ചത്. തീപിടിത്തത്തില്‍ 16 പേര്‍ മരിച്ചു.  19 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ തൊട്ടടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.പടക്കോപ്പുകള്‍ക്കും അതിന്‍െറ പഴക്കത്തിനുമൊത്ത് ഷെഡുകളിലെ താപനില ക്രമീകരിക്കുന്ന സംവിധാനമുണ്ട്. ഉയര്‍ന്ന താപനിലയുള്ളിടത്തുനിന്നാണ് തീപിടിത്തമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കാലാവധി കഴിഞ്ഞ പടക്കോപ്പുകള്‍ നശിപ്പിക്കുന്നതും ഇവിടെയാണ്. സൗരോര്‍ജം ഉപയോഗിച്ച് പഴയ പടക്കോപ്പുകള്‍ നശിപ്പിക്കുന്നതിന് പുരസ്കാരവും നേടിയിട്ടുണ്ട്. വലുപ്പത്തില്‍ ഇന്ത്യയില്‍ ഒന്നാമതും ഏഷ്യയില്‍ രണ്ടാമതുമാണ് പുല്‍ഗാവിലെ സെന്‍ട്രല്‍ അമ്യൂണിഷന്‍ ഡിപ്പോ.

“Lucifer”

മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയില്‍ പുല്‍ഗാവിലുള്ള സെന്‍ട്രല്‍ അമ്യൂണിഷന്‍ ഡിപ്പോയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ തീപിടിത്തമുണ്ടായത്. രണ്ട് സൈനിക മേലുദ്യോഗസ്ഥരടക്കം 17 പേരെ പരിക്കോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്.  മനോജിനെ കൂടാതെ കമാന്‍ഡിങ് ഉദ്യോഗസ്ഥനായ ലഫ്. കേണല്‍ ആര്‍.എസ്. പവാര്‍,  ഒരു ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ് (ഡി.എസ്.സി ) ജവാന്‍, 13 അഗ്നിശമനസേനാംഗങ്ങള്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ വിവരം ലഭ്യമായിട്ടില്ല.

അഞ്ചു മണിക്കൂറിലേറെ നീണ്ട പ്രയത്നത്തിനുശേഷമാണ് തീയണച്ചത്. ആയുധപ്പുരക്ക് ചുറ്റുമുള്ള അഞ്ച് ഗ്രാമങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചു. ബ്രഹ്മോസ് അടക്കമുള്ള മിസൈലുകളും തോക്കുകളും ബോംബുകളും അടങ്ങിയ പടക്കോപ്പുകളാണ് ഷെഡുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. പശ്ചിമേന്ത്യന്‍ മേഖലയിലെ സൈനിക താവളങ്ങള്‍ക്ക് പടക്കോപ്പുകള്‍ നല്‍കുന്നത് ഇവിടെനിന്നാണ്.

Related posts

കേരളത്തിലേക്ക് പാതി വിരിഞ്ഞ മുട്ടകള്‍ വളരെ കുറഞ്ഞ വിലയ്ക്ക് എത്തുന്നു

പ്രതീഷ് വെള്ളിക്കീൽ അന്തരിച്ചു, മരണം വളപട്ടണത്തിനു സമീപം വാഹനാപകടത്തിൽ

ഗുജറാത്തിൽ ഭീകരാക്രമണം; നാവിക സേനാതാവളത്തിൽ ഉഗ്രസ്ഫോടനം

subeditor

ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരൻ മുംബൈയിൽ അറസ്റ്റിൽ

പട്ടാപ്പകല്‍ ഹോട്ടല്‍ മാനേജരെ വെടിവെച്ച യുവാവിനെ നാട്ടുകാരും പോലീസും ചേര്‍ന്നു ഓടിച്ചിട്ടു പിടിച്ചു

special correspondent

പമ്പയില്‍ സ്ത്രീകള്‍ എത്തിയെന്നാണ് കേട്ടതെന്ന് എ പത്മകുമാര്‍

കാമുകനുമായി സ്പോണ്‍സറുടെ വീട്ടില്‍ ലൈംഗികബന്ധം, ഹൗസ് മെയ്ഡ് പിടിയില്‍

subeditor10

കേരളത്തിൽ ഗോവധ നിരോധനം യാഥാർത്യമാക്കും- കെ സുരേന്ദ്രന്‍

subeditor

ഒന്നേ കാൽ കോടി പിരിവു,അത്ര തന്നെ ചിലവും, പള്ളിയിലെ കണക്ക് ചോദിച്ചപ്പോൾ വിശ്വാസികളേ ചീത്ത വിളിച്ചു

subeditor

രാഷ്ട്രീയക്കാരെ ഉളുപ്പില്ലാതെ സ്വീകരിക്കുന്ന പ്രവാസി സംഘടനകളെ ആദ്യം തല്ലണം, ആന്തൂരില്‍ പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവത്തില്‍ ജോയ് മാത്യു

subeditor10

ഗൗരിയമ്മയെ അനുനയിപ്പിക്കാൻ സി.പി.ഐ.എം

subeditor

നീലചിത്രങ്ങള്‍ കാണിച്ച് മകനെ ലൈംഗികമായി പീഡിപ്പിച്ചു; അച്ഛനെ പൂട്ടി പോലീസ്

pravasishabdam online sub editor

Leave a Comment