നടിയുടെ ദൃശങ്ങളെടുത്ത ഫോൺ വെള്ളത്തിലെറിഞ്ഞെന്നു പൾസർ സുനി

കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ പൾസർ സുനിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു.നടിയുടെ ദൃശ്യങ്ങളെടുത്ത മൊബൈൽ ഫോൺ രക്ഷപ്പെടുന്നതിനിടയിൽ വെള്ളത്തിലെറിഞ്ഞെന്നാണു പൾസർ സുനി പോലീസിനു മൊഴി നൽകിയത്.എന്നാൽ സുനി ആദ്യം പോലീസിനോട് പറഞ്ഞത് ഓടയിൽ ഉപേക്ഷിച്ചെന്നാണ്.തെളിവെടുപ്പ് നടത്തിയതിനുശേഷം മൊബൈൽ ഫോണിനായി തിരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.സുനിയുടെ കെണിയിൽ കൂടുതൽ താരങ്ങളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.നടിയെ തട്ടിക്കൊട്ടുപോയ വഴികളിലൂടെയായിരുന്നു തെളിവെടുപ്പ്.പുലർച്ചെ നടത്തിയ തെളിവെടുപ്പ് മണിക്കൂറോളം നീണ്ടു.സുനിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.