കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ കൈവശം വേറെ ചില നടിമാരുടെയും ദൃശ്യങ്ങളുണ്ടെന്ന് വെളിപ്പെടുത്തല്‍. കൊച്ചിയിലെ സംഭവത്തില്‍ പിടിയിലായ സുനിക്കെതിരെ സമാനമായ കുറ്റകൃത്യത്തിന് മറ്റ് ചില കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചുവെന്ന കുറ്റമാണ് പ്രതീഷ് ചാക്കോയുടെ പേരില്‍ പോലീസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് സൂചന.
കേസുകളിലും അന്വഷണം നടക്കുകയാണ്. പ്രമുഖ സംവിധായകന്റെ ഭാര്യയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതിനും 2011ല്‍ മറ്റൊരു യുവനടിയെ ആക്രമിച്ചതിനും ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഇതിനിടെയിലാണ് വേറെയും ചിലനടിമാരെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇയാള്‍ പണം ആവശ്യപ്പെട്ട് ബ്ലാക്ക്മെയ്ല്‍ ചെയ്തിട്ടുണ്ടെന്ന് പോലീസിന് ലഭിച്ച വിവരം. പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന് പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് പോലീസിന് ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതെന്നാണ് സൂചന.
പ്രതീഷ് ചാക്കോ ചോദ്യം ചെയ്യുന്നതിനായി പോലീസ് ശ്രമിച്ചെങ്കിലും അതിനോടകം ഇയാള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് ഇയാളുടെ ജൂനിയറിനെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് 8 മണിക്കൂറോളം ഇയാളെ പോലീസ് ചോദ്യം ചെയ്തത്.
ഇപ്പോള്‍ എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള പള്‍സര്‍ സുനിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. അതേസമയം സിനിമയിലെ തട്ടിക്കൊണ്ട് പോകലുകള്‍ക്ക് പിന്നില്‍ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള ഒരു വ്യക്തിക്ക് പങ്കുണ്ടെന്നും പോലീസ് കരുതുന്നു. എന്നാല്‍ ഉന്നത സ്വാധീനം കാരണം ഇയാള്‍ക്കെതിരെ പോലീസിന് നടപടി എടുക്കുന്നില്ലെന്നാണ് വിവരം.
അതിനിടെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്തായ നടിയിലേക്ക് അന്വേഷണം നീളുകയാണ്. ദിലീപിന്റെ സിനിമകളില്‍ അഭിനയിച്ച ഈ നടിയുടെ അക്കൗണ്ടിലേക്ക് പണം വന്നതാണ് അന്വേഷണം ആരംഭിക്കാന്‍ കാരണം. ബിനാമി ഇടപാടുകളുടെ പേരിലുള്ള പണം ഈ നടിയുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. കാക്കനാട് താമസിക്കുന്ന ഈ നടിക്ക് ദിലീപുമായും ഭാര്യ കാവ്യയുമായും അടുത്ത സൗഹൃദമുണ്ട്.
ഇരുവരുമായും ഈ നടിക്കുള്ള ബന്ധം പരിഗണിച്ചാണ് ഇവരിലേക്കും അന്വേഷണം നീളുന്നത്. കേസന്വേഷണം തുടങ്ങിയതോടെ നടിയും ദിലീപും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പള്‍സര്‍ സുനി മാഡം എന്ന് വിശേഷിപ്പിച്ചത് ഈ നടിയെയാണെന്നാണ് സൂചന.
കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചുവെന്ന കുറ്റമാണ് പ്രതീഷ് ചാക്കോയുടെ പേരില്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട ശേഷം പള്‍സര്‍ സുനി ആദ്യം സമീപിച്ചത് പ്രതീഷ് ചാക്കോയെയായിരുന്നുവെന്നും നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ സുനി ഇയാള്‍ക്ക് കൈമാറിയിരുന്നുവെന്നുമാണ് പോലീസ് പറയുന്ന വിവരം.