ദിലീപിന്റെ പേര് പള്‍സര്‍ സുനി പറയാതിരുന്നത് അപായഭീതി കാരണം; രഹസ്യമൊഴി കോടതിയില്‍ സമര്‍പ്പിച്ചു

കൊച്ചി/നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍സുനി നടന്‍ ദിലീപിന്റെ പേര് വെളിപ്പെടുത്താതിരുന്നത് അപായഭീതി മൂലമാണെന്ന് പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴി. രഹസ്യ മൊഴി അനുബന്ധ കുറ്റപത്രത്തിനൊപ്പം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.

ജയിലില്‍ കഴിയുന്ന മകന്റെ ജീവന് ഭീഷണിയുണ്ട് അതൊകൊണ്ടാണ് വിവരങ്ങള്‍ കോടതിയെ അറിയിക്കുന്നതെന്ന് പള്‍സര്‍ സുനിയുടെ അമ്മ ശോഭന പറഞ്ഞു. ജയിലില്‍ വെച്ച് ആരെങ്കിലും അപായപ്പെടുത്തിയാല്‍ കോടതിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് പള്‍സര്‍ സുനി നല്‍കിയ കത്തും ശോഭന അന്വേഷണ സംഘത്തിന് നല്‍കി.

Loading...

2018 പകുതിയോടെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി കത്ത് എഴുതി ശോഭനയെ ഏല്‍പ്പിച്ചത്. വിചാരണക്കോടതി നാളെകേസ് പരിഗണിക്കും. പള്‍സര്‍ സുനി ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ജാമ്യാപേക്ഷ തള്ളുകയായിരുന്നു.