കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് ബാലചന്ദ്രകുമാര്‍ പറയുന്നതെല്ലാം സത്യമാണെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ ശോഭന. സത്യങ്ങള്‍ അറിയുന്ന പലരുമുണ്ടെന്ന് മകന് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടന്നത് ആലുവയിലെ ഹോട്ടലിലാണ്. യോഗത്തില്‍ സിദ്ദിഖ് എന്നയാള്‍ പങ്കെടുത്തു. ഇത് നടന് സിദ്ദിഖ് ആണോ എന്നറിയില്ലെന്നും പള്‍സര്‍ സുനിയുടെ അമ്മ വെളിപ്പെടുത്തി. ഒരു സ്വകാര്യ ചാനലിനോടായിരുന്നു വെളിപ്പെടുത്തല്‍.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും, കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ദിലീപടക്കമുളള പ്രതികളുടെ വാദം. ദിലീപിനെതിരെ കൊലപാതകത്തിനുള്ള 302 വകുപ്പ് കൂടി ചേര്‍ത്തിട്ടുണ്ട്. കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദിലീപിനെക്കൂടാതെ സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, സുഹൃത്ത് ശരത്ത് എന്നിവരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമായിരുന്നു ദിലീപിനെതിരെ നേരത്തെ ചുമത്തിയിരുന്നത്. ബാലചന്ദ്രകുമാറിന്റെയും പരാതിക്കാരനായ ഡിവൈഎസ്പി ബൈജു പൗലോസിന്റെയും മൊഴിയെടുത്തതിന് പിന്നാലെയാണ് വകുപ്പുകളില്‍ മാറ്റം വരുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.