തിരിച്ചടിക്കാന്‍ സൈനികര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്യം, പ്രധാനമന്ത്രി,കാശ്മീർ യുദ്ധ സമാനം

Loading...

പുൽവാമയിൽ 44 ജവാൻമാരുടെ ജീവത്യാഗത്തിന് മറുപടി നല്കാൻ സൈന്യം ഒരുങ്ങുന്നതായി സൂചനകൾ. കര വ്യോമ നാവിക സേനകളുടേ മേധാവികളും ദേശ സുരക്ഷാ ഏജൻസികളും യോഗം ചേർന്നു. ഇതിനിടെ തിരിച്ചടിക്കാന്‍ സൈനികര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്യം, പ്രധാനമന്ത്രി വ്യക്തമാക്കി. ചോരയുടെ കണക്കുകൾ ഒന്നും ബാക്കി വയ്ക്കാതെ തീർത്തിരിക്കും എന്നും കാശ്മീർ ഗവർണ്ണർ പ്രഖ്യാപിച്ചു. കാശ്മീരിലെ മുഴുവൻ വീടും വളഞ്ഞ് റെയ്ഡ് നടത്തുകയാണ്‌.

പ്രദേശ വാസികളുടെ എതിർപ്പുകൾക്ക് സൈന്യം പുല്ലുവിലയാണ്‌ നല്കുന്നത്. ഇതിനിടെ രാജ്യ വിരുദ്ധമായതും സൈനീകരുടെ മരണത്തേ അപകീർത്തിപ്പെടുത്തുന്നതുമായ വാർത്തയും ചർച്ചയും നടത്തുന്നതിൽ നിന്നും കേന്ദ്ര സർക്കാർ മാധ്യമങ്ങളേ കർശനമായി വിലക്കി. പരാതി ഉണ്ടായാൽ ഇത്തരക്കാരുടെ ലൈസൻസ് ഉടൻ റദ്ദ് ചെയും എന്നും അറിയിച്ചു

Loading...