ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നു. ജൂലൈ 31 ന് നടന്ന ഏറ്റുമുട്ടലിൽ ജെയ്‌ഷെ മുഹമ്മദ് കമാർഡർ മുഹമ്മദ് ഇസ്‌മെയിൽ അൽവിയോടൊപ്പം പുൽവാമ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരൻ സമീദ് അഹമ്മദ് ദാറും കൊല്ലപ്പെട്ടു എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നിരുന്നത്. എന്നാൽ ഇയാൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മേജർ ജനറൽ റഷീം ബാലിയുടെ നേതൃത്വത്തിലുള്ള സേനയാണ് പുൽവാമയിലെ വനപ്രദേശത്ത് വെച്ച് നടന്ന ഏറ്റുമുട്ടലിൽ അൽവിയെ വധിച്ചത്. ഇയാൾക്കൊപ്പം പുൽവാമ സ്വദേശിയായ സമീർ ദാറും(22) വധിക്കപ്പെട്ടു എന്നും സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇയാളുടെ കുടുംബം ഇത് അംഗീകരിച്ചില്ല. സമീർ ദാറിന്റെ ചിത്രങ്ങളും മൃതദേഹവുമായി സാമ്യമില്ലെന്നാണ് വിവരം.
പുൽവാമ ഭീകരാക്രമണത്തിൽ മുഖ്യ പങ്കുണ്ടായിരുന്നാളാണ് പാക് ഭീകരനായ അൽവി. മുഹമ്മദ് ഇസ്‌മെയിൽ ആൽവിയോടൊപ്പം മറ്റൊരു പാക് ഭീകരനെയാണ് സൈന്യം വധിച്ചത് എന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു.