പുല്‍വാമ ചാവേർ ഉപയോഗിച്ച കാറിന്റെ ഉടമ അറസ്റ്റില്‍… കുടുങ്ങിയത് കമ്പിളിക്കച്ചവടക്കാരനായി വേഷം മാറി കഴിയവേ

ന്യൂഡല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മുദാസറിന്റെ അടുത്ത അനുയായിയും ജെയ്‌ഷെ മുഹമ്മദ് ഭീകരവാദിയുമായ സജദ് ഖാന്‍ അറസ്റ്റില്‍. ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപത്തു നിന്നാണ് വ്യാഴാഴ്ച രാത്രി ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ സജാദിനെ അറസ്റ്റു ചെയ്തത്.

കമ്പളിക്കച്ചവടക്കാരായി വേഷം മാറി ജീവിക്കുകയായിരുന്നു സജാദ്. പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനത്തിന്റെ ഉടമ സജാദ് ആയിരുന്നു. സജാദിന്റെ രണ്ട് സഹോദരന്മാരും ജെയ്‌ഷെ മുഹമ്മദിലെ അംഗങ്ങളാണെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Loading...

ഈ മാസം ആദ്യം കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ മുദാസിനെ സൈന്യം വധിച്ചിരുന്നു. ഫെബ്രുവരി 14 ന് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരയുണ്ടായ ഭീകരാക്രമണത്തില്‍ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.