പുല്‍വാമ ഭീകരാക്രമണം തെരെഞ്ഞെടുപ്പ് വിജയത്തിനായി ബി.ജെ.പി ആസൂത്രണം ചെയ്തതെന്ന് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി

പുല്‍വാമ ഭീകരാക്രമണം തെരെഞ്ഞെടുപ്പ് വിജയത്തിനായി ബി.ജെ.പി ആസൂത്രണം ചെയ്തതെന്ന് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി. ഗോദ്രപോലെ ബി.ജെ.പി ആസൂത്രണം ചെയ്ത മറ്റൊരു ആക്രമണമായിരുന്നു പുല്‍വാമ ഭീകരാക്രമണമെന്ന് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേല.

പുല്‍വാമ ആക്രമണത്തിനു ഉപയോഗിച്ച അര്‍.ഡി.എക്‌സ് നിറച്ച വണ്ടിയില്‍ ഗുജറാത്ത് രജിസ്‌ട്രേഷന്‍ നമ്പറുകളായ ജി, ജെ എന്നിവ ഉണ്ടായിരുന്നതായും ശങ്കര്‍സിങ് വഗേല ആരോപിക്കുന്നു.

Loading...

തെരെഞ്ഞെടുപ്പിനു വിജയിക്കാന്‍ വേണ്ടിയാണ് ബി.ജെ.പി സര്‍ക്കാര്‍ തീവ്രവാദം ഉപയോഗിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് നിരവധി തീവ്രവാദ ആക്രമണങ്ങളാണ് ഉണ്ടായതെന്നും വഗേല മാധ്യമങ്ങളോട് പറഞ്ഞു.