പറവൂരിന് പുതുജീവൻ നൽകി പുനർജനി: വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് പുത്തൻ ഭവനമെന്ന സ്വപ്നം സാക്ഷാത്കരിച്ച് വിഡി സതീശൻ എംഎൽഎ

കൊച്ചി: കേരളത്തിന്റെ ചരിത്രത്തിൽ ഇതിവരെ കാണാത്ത പ്രളയമായിരുന്നു 2018ൽ മലയാളി ജനത അഭിമുഖീകരിച്ച പ്രളയം. ഈ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട നിരവധി സഹോദരർ നമ്മുക്ക് ചുറ്റുമുണ്ട്. പരവൂരിലും പ്രളയം നാശം വിതച്ചു. നിരവധിപേരുടെ വീടുകൾ നഷ്ടപെട്ടു. മിക്കതും വാസയോ​ഗ്യമല്ലാതെയായി.

പ്രളയത്തിൽ തകർന്ന പറവൂരിന് പുതുജീവൻ നൽകിയാണ് വിഡി സതീശൻ എംഎൽഎ നേതൃത്വം നൽകിയ പുനർജനി പദ്ധതി രൂപംകൊണ്ടത്. വീടുകൾ നഷ്ടപ്പെട്ട ഓരോരുത്തരും സർക്കാരിന്റെ ലിസ്റ്റിൽ ഇടംനേടാതെ പോയപ്പോൾ അവരുടെ കണ്ണുനീർ തുടയ്ക്കാൻ തീരുമാനിച്ച വിഡി സതീശൻ എംഎൽഎ ജനങ്ങളുടെ സ്വപ്നനായകൻ തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ്. പദ്ധതിയുടെ തുടക്കത്തിൽ മുപ്പതോളം കുടുംബങ്ങളാണ് പുനർജ്ജനിയുടെ സുരക്ഷിതത്വത്തിലേക്ക് നടന്നു കയറുന്നത്. സർക്കാരിനെ കുറ്റപ്പെടുത്തി മാറിനിൽക്കാതെ സ്വന്തം ജനത്തിന് കൈത്താങ്ങാവുകയാണ് വിഡി സതീശൻ.

Loading...

പുനർജനി പദ്ധതി പ്രകാരം നിർമ്മിച്ച 8 വീടുകളുടെ താക്കോലുകൾ ഇന്ന് കൈമാറി. റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ഹാർബറാണ് വീടുകൾ നിർമ്മിച്ച് നൽകിയത്. നാളെ 7 വീടുകളുടെ താക്കോൽ നൽകുകയാണ്. പുനർജനി പദ്ധതിയുടെ പ്രധാന പങ്കാളിയായ ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി, കെ കെ ആർ ഫൗണ്ടേഷൻ, എച്ഡിഎഫ്സി ലൈഫ് എന്നിവരാണ് സ്പോൺസർമാർ. ഇതിൽ രണ്ട് വീടുകൾ നൽകുന്നത് എറണാകുളം സോഷ്യൽ വെൽഫയർ സർവ്വീസസ് വഴിയാണ് നൽകിയത്.

പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ നിർമ്മിച്ച 28 വീടുകളുടെ താക്കോൽദാനം അടുത്ത മൂന്നു ദിവസങ്ങളിലായി നടക്കും. വടക്കേക്കര, ചിറ്റാറ്റുകര, ഏഴിക്കര, വരാപ്പുഴ, കോട്ടുവള്ളി, ചേന്ദമംഗലം, പുത്തൻവേലിക്കര പഞ്ചായത്തുകളിലാണ് വീടുകൾ നിർമ്മിച്ചിട്ടുള്ളത്.  250 കുടുംബങ്ങൾക്കാണ് ഇതോടെ വീടെന്ന സ്വപ്നം സാക്ഷാൽക്കരിച്ചത്. ഒരു എംഎൽഎക്ക് ഇത്രയധികം ചെയ്യാൻ സാധിക്കുക എന്നുള്ളത് ഒരു വലിയ കാര്യമാണ്. ഇതുപോലെയുള്ള എംഎൽഎമാരിലാണ് നാടിന്റെ പ്രതീക്ഷ

വീടുകളുടെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കും. ഹാബിറ്റാറ്റ് ഡയറക്ടർ പ്രവീൺ പോൾ, കൊച്ചിൻ ഹാർബർ റോട്ടറി ക്ലബ് പ്രസിഡന്റ് ദേവാനന്ദൻ, ഹൗസിംഗ് പ്രോജക്ട് ചെയർമാൻ ദിലീപ് നാരായണൻ, ശരത് മേനോൻ, ഇഗ്‌നേഷ്യസ്, അനിൽ മേനോൻ, ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.