ടാര്‍ഗറ്റ് കൈവരിക്കാത്തതിന് ജീവനക്കാരെ നടുറോഡിലൂടെ മുട്ടിലിഴയിച്ചു; വിചിത്ര ശിക്ഷയുമായി ചൈനീസ് കമ്പനി

ബെയ്ജിങ് : ടാര്‍ഗറ്റ് കൈവരിക്കാന്‍ കഴിയാതിരുന്നതിന് ശിക്ഷയായി ജീവനക്കാരെ തിരക്കേറിയ റോഡിലൂടെ മുട്ടിലിഴയിച്ച് ചൈനീസ് കമ്പനി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ റോഡിലൂജെ മുട്ടിലിഴയുന്നതിന്റെ വീഡിയോ പുറത്തു വന്നതോടെയാണ് സംഭവം ചര്‍ച്ചയായത്. വിവാദം ശക്തമായതോടെ കമ്പനി താത്കാലികമായി അടപ്പിച്ചു.

പതാകയുമായി മുന്നില്‍ നടക്കുന്നയാളിന്റെ പിന്നാലെ ജീവനക്കാര്‍ കാല്‍മുട്ടും കൈകളും കുത്തി പോകുകയും വഴിയാത്രക്കാര്‍ ഇവരെ ഞെട്ടലോടെ നോക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

Loading...

വാഹനങ്ങള്‍ ഏറെയുള്ള തിരക്കേറിയ നിരത്തിലൂടെയായിരുന്നു ഈ നടത്തം. ഒടുവില്‍ പ്രാകൃത ശിക്ഷാ രീതി പോലീസിന്റെ ശ്രദ്ധയില്‍പെടുകയും അവര്‍ ഇടപെടുകയും ചെയ്തതോടെയാണ് ശിക്ഷ അവസാനിച്ചത്.

എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് വഴിയാത്രക്കാര്‍ക്ക് ആദ്യം മനസിലായില്ല. എന്നാല്‍, ഇത് ശിക്ഷാ നടപടിയാണെന്ന് മനസിലായതോടെ തെരുവിലെ ജനങ്ങള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.