വിവാഹമോചനം വേണം; നിര്‍ഭയ കേസ് പ്രതിയുടെ ഭാര്യ കോടതിയില്‍

ഔറംഗാബാദ് : നിര്‍ഭയ കേസ് പ്രതി അക്ഷയ് സിങ് ഠാക്കൂറിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബകോടതിയില്‍. അക്ഷയ് സിങിന്റെ ഭാര്യ പുനിതയാണ് കോടതിയെ സമീപിച്ചത്. സിജെഎമ്മിനെയാണ് ഇവര്‍ സമീപിച്ചത്. നിര്‍ഭയ കേസ് വധക്കേസിലെ പ്രതികളിലൊരാളായിരുന്നു അക്ഷയ്കുമാര്‍. അക്ഷയ്കുമാര്‍ ഇപ്പോള്‍ വധശിക്ഷയ്ക്ക് വിധിച്ചിരുന്ന പ്രതികളിലൊരാളാണ്. നാലുപ്രതികളിലൊരാളായ അക്ഷയ്‌സിങിനെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണെന്നും വിവാഹമോചനം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഭര്‍ത്താവ് നിരപരാധിയാണെന്നും എന്നാല്‍ ജീവിതകാലം മുഴുവന്‍ അക്ഷയ്‌സിങിന്റെ വിധവയായി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ബിഹാറിലെ ഔറംഗാബാദിലെ ലഹാങ് കര്‍മ ഗ്രാമത്തിലെ വാസിയാണ് അക്ഷയ് കുമാര്‍ സിങ്. നാലുപ്രതികളില്‍ മുകേഷ്, പവന്‍, വിനയ് എന്നിവര്‍ കുടുംബാഗങ്ങളുമായി മുഖാമുഖം കൂടിക്കാഴ്ച നടത്തിയിരുന്നു. അക്ഷയുടെ കുടുംബാംഗങ്ങളോട് വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പായി അവസാനമായി കാണാനുള്ള ദിവസം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ കത്തയച്ചിട്ടുണ്ട്. പ്രതികളെ മാര്‍ച്ച് 20-ന് രാവിലെ അഞ്ചരയ്ക്ക് തിഹാര്‍ ജയിലില്‍ തൂക്കിലേറ്റാനാണ് ഡല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

Loading...

എന്നാല്‍ വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍ഭയ കേസിലെ മൂന്ന് പ്രതികള്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഐ.സി.ജെ.) സമീപിച്ചിരുന്നു. വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് കുമാര്‍ സിങ് എന്നീ പ്രതികളാണ് അഡ്വ. എ.പി. സിങ് വഴി ഐ.സി.ജെ.യെ സമീപിച്ചത്. കേസില്‍ നീതിയുക്തമായ വിചാരണ നടന്നിട്ടില്ലെന്ന് പരാതിയില്‍ ആരോപിച്ചു.