സ്വന്തം ഭാര്യയെക്കാൾ വേണുവിനു പ്രിയം 43 കാരിയായ പുഷ്പ ലതയോട്, രഹസ്യ ബന്ധം മണത്തറിഞ്ഞതോടെ ഷാൾ മുറുക്കി കൊന്നു

ഹരിപ്പാട്: വിധവയായ 43 കാരിയുടെ മരണത്തിനു പിന്നിൽ കാമുകന്‍റെ സംശയമെന്ന് തെളിഞ്ഞു. ഭരണിക്കാവ് പുത്തൻപുരയിൽ പുഷ്പകുമാരിയെയാണ് കഴുത്തിൽ ഷാൾ മുറുക്കി കൊലചെയ്ത നിലിയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ കാമുകനായ പൊത്തപ്പിള്ളി ശാന്താഭവനം വേണു(39) വിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭർത്താവ് മരിച്ച പുഷ്പയും വിവാഹിതനായ വേണുവും തമ്മിൽ അടുപ്പത്തിലായിരുന്നുവത്രേ. സ്വന്തം ഭാര്യയെക്കാൾ വേണുവിനു പ്രിയം പുഷ്പകുമാരിയോടായിരുന്നു. കെട്ടിട നിർമാണ തൊഴിലാളിയായ ഇയാൾ പുഷ്പകുമാരിക്ക് ചിലവിനുള്ള കാശും നൽികിയിരുന്നു. അവസരം മുതലാക്കിയ പുഷ്കകുമാരി വേണുവിൽ നിന്നും പരമാവധി പണം തട്ടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നുവത്രേ. പുഷ്പകുമാരിയുടമായി കിടക്ക പങ്കിടാൻ വേണു നഗരമധ്യത്തിൽ മാധവാ ജങ്ഷന് സമീപം ഒരു വീട് വാടകയ്ക്ക് എടുത്തിരുന്നു. വീട്ടിൽ നിന്നും തന്ത്രത്തിൽ മുങ്ങുന്ന വേണു ഇവിടെയെത്തും. പുഷ്പകുമാരിയും രഹസ്യമായി വാടക വീട്ടിലെത്തും. എന്നാൽ വേണു ഇല്ലാതിരിക്കുന്ന സമയങ്ങളിൽ പുഷ്പകുമാരി മറ്റുള്ളവരെ വീട്ടിൽ കയറ്റി തുടങ്ങിയതാണ് പ്രശ്നങ്ങൾക്ക് കാരണം.

Loading...

സംഭവം അറിഞ്ഞ വേണു കഴിഞ്ഞ രാത്രിയിൽ പുഷ്പകുമാരിയുമായി തർക്കത്തിലായി. വേണു വീട്ടിലുള്ളപ്പോൾ ചിലർ രാത്രിയിൽ വീട്ടിൽ വരട്ടെയെന്നു ചോദിച്ച് ഫോൺവിളിച്ചതോടെ വേണു കോപാകുലനായിമാറി. വാക്ക് തർക്കം മൂത്തതോടെ പുഷ്പകുമാരി ആത്മഹത്യഭീഷണി മുഴക്കി. ഇതു കേട്ടപ്പോൾ താൻ തന്നെ അതു ചെയ്യാമെന്നു പറഞ്ഞു വേണു പുഷ്പകുമാരിയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകായിരുന്നു.

തുടർന്ന് മൃതദേഹം മറവു ചെയ്യാൻ വേണു വിളിച്ച സഹായിയാണ് വിവരം പൊലീസിൽ  അറിയിച്ചത്.