ശശിയുടെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം ബിജെപിക്കെന്ന് പുഷ്പന്‍

ജിവിക്കുന്ന രക്തസാക്ഷിയായി തളർന്ന് കിടക്കുന്ന ചൊക്ളിയിലെ പുഷ്പന്റെ സഹോദരൻ ബിജെപിയിൽ ചേർന്നത് കഴിഞ്ഞദിവസാണ്.പുഷ്പന്റെ സഹോദരന്‍ പി.ശശിയാണ്‌ ബിജെപിയിൽ എത്തിയത്. പി ശശി ബിജെപിയിൽ ചേർന്ന സംഭവത്തിൽ പ്രതികരണവുമായി പുഷ്പൻ.

സഹോദരന്‍ ശശിയുടെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം പ്രാദേശിക ബിജെപി നേതൃത്വത്തിനായിരിക്കുമെന്ന് പുഷ്പന്‍ പറഞ്ഞു. തന്റെ സഹോദരന്‍ പലവിധ അസുഖങ്ങള്‍ ഉള്ളയാളാണ്. മദ്യപാനവും ചീട്ടുകളിയും മൂലം രണ്ട് തവണ സ്ഥലം വിറ്റിരുന്നു. കൈയില്‍ പണമില്ലാതായാല്‍ വിഭ്രാന്തിയുണ്ടാകാറുണ്ട്. അദ്ദേഹത്തിന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം പ്രാദേശിക ബിജെപി നേതൃത്വത്തിനായിരിക്കുമെന്നും പുഷ്പന്‍ പ്രതികരിച്ചു. കണ്ണൂർ രാഷ്ട്രീയത്തിൽ ശശിയുടെ പ്രവേശനത്തിലൂടെ ബിജെപിയുടെ മുന്നേറ്റം തന്നെയാകുമെന്നാണ് വിലയിരുത്തൽ.

Loading...

ഞായറാഴ്ച്ച രാവിലെ തലശ്ശേരി ബിജെപി നിയോജക മണ്ഡലം കമ്മിറ്റി ഓഫിസിൽ വച്ച് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന സെക്രട്ടറി കെ.പി.പ്രകാശ് ബാബു അംഗത്വം നൽകി സ്വീകരിച്ചു. കോയമ്പത്തൂരിൽ ബിസിനസുകാരനായ ശശി സിപിഎം അനുഭാവിയായിരുന്നു. 1994 നവംബർ 25നു കൂത്തുപറമ്പിൽ വച്ചുണ്ടായ പോലീസ് വെടിവെപ്പിൽ അഞ്ചു ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൊല്ലപെട്ടു . ഈ സംഭവമാണ് കൂത്തുപറമ്പ് വെടിവെപ്പ് എന്നറിയപ്പെടുന്നത്. അന്ന് സഹകരണമന്ത്രിയായിരുന്ന എം.വി. രാഘവന്റെ യോഗത്തിനിടെ ഉണ്ടായ സംഘർഷമാണ് വെടിവെപ്പിൽ കലാശിച്ചത്. എം.വി രാഘവനെ വധിക്കാനായി ശ്രമിക്കവേ പോലീസ് എവ്ടിവയ്പ്പ് നടത്തി എന്നാണ്‌ കുറ്റപത്രത്തിൽ പറഞ്ഞത്. എം.വി രാഘവനെ അന്ന് 12 ലധികം തവണ സി.പി.എം വധിക്കാൻ ശ്രമിച്ചു എന്നും പറയുന്നു.കെ.കെ. രാജീവൻ, കെ. ബാബു, മധു, കെ.വി. റോഷൻ, ഷിബുലാൽ എന്നിവർ ആയിരുന്നു കൊലപ്പെട്ടത്. അന്നത്തേ സംഭവത്തിനു ശേഷം രാഘവൻ രക്ഷപെട്ടു എങ്കിലും രാഘവന്റെ മകനും റിപോർട്ടർ ചാനലിന്റെ ഉടമയും ആയ എം.വി നികേഷ് കുമാർ പിന്നീട് പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പാർട്ടിയിൽ തന്നെ ച്രുകയായിരുന്നു.അന്നത്തേ സംഭവത്തിൽ വെടിയേറ്റ് പുഷ്പൻ എന്നയാൾക്ക് പരിക്കേൽക്കുകയുണ്ടായി