പിടിച്ചു നിര്‍ത്തിയ കൂട്ടത്തില്‍ ഒരെണ്ണം ഉള്ളില്‍ കയറിക്കൂടി..യാദൃശ്ചികം: അമിത് ഷായെ അവഹേളിച്ച് പി.വി അന്‍വര്‍

കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പി.വി അന്‍വര്‍ എംഎല്‍എ അവഹേളിച്ചെന്ന് ആക്ഷേപം. അമിത് ഷായ്ക്ക് കൊറോണ സ്ഥിരീകരിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് പി.വി അന്‍വര്‍ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണ് പുതിയ ആരോപണത്തിന് ആധാരമായത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രോഗബാധിതനായ ആഭ്യന്തരമന്ത്രിയെ എംഎല്‍എ പരിഹസിച്ചത്.

ഡല്‍ഹിയിലെ കൊറോണ വ്യാപനം പിടിച്ചു നിര്‍ത്തിയ മലയാളത്തിലെ ഒരു സ്വകാര്യ ടിവി വാര്‍ത്ത ചൂണ്ടിക്കാട്ടിയായിരുന്നു എംഎല്‍എയുടെ പരിഹാസം. പിടിച്ചു നിര്‍ത്തിയ കൂട്ടത്തില്‍ ഒരെണ്ണം ഉള്ളില്‍ കയറിക്കൂടി..യാദൃശ്ചികം’ എന്നാണ് പി.വി അന്‍വര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.  ആം ആദ്മി സര്‍ക്കാരിന് കൊറോണ വ്യാപനത്തെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏറ്റെടുത്തെന്നായിരുന്നു ആ വാർത്ത. തുടർന്നാണ് ആ വാർത്ത ഷെയർ ചെയ്ത് പി വി അൻവർ എംഎൽഎ പിടിച്ചു നിര്‍ത്തിയ കൂട്ടത്തില്‍ ഒരെണ്ണം ഉള്ളില്‍ കയറിക്കൂടി..യാദൃശ്ചികമെന്ന് കൂടി കൂട്ടിച്ചേർത്തത്.

Loading...

അതേസമയം ‌‌‌‌കേന്ദ്രമന്ത്രി സഭയിൽ ഒരു അംഗത്തിന് കൊവിഡ് ബാധിക്കുന്നത് ഇത് ആദ്യമായാണ്. അമിത് ഷാ തന്നെയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം പങ്കുവച്ചത്. കൊവിഡിന്റെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടതോടെയാണ് പരിശോധന നടത്തിയത്. പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കേന്ദ്രസർക്കാരിൽ കൊവിഡ് ഏകോപന ചുമതല വഹിച്ചിരുന്നത് അമിത് ഷായാണ്. അതേസമയം തന്റെ ആരോഗ്യനിലയിൽ ഭയപ്പെടേണ്ടതായ ഒന്നുമില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.