പൊന്നാനിയില്‍ പി വി അന്‍വര്‍ 35,000 വോട്ടുകള്‍ക്ക് തോല്‍ക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍

പൊന്നാനി; ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ പി വി അന്‍വര്‍ 35,000 വോട്ടുകള്‍ക്ക് തോല്‍ക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. ബൂത്ത് കമ്മിറ്റികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് അന്‍വര്‍ പരാജയപ്പെടുമെന്ന് പറയുന്നത്.

അതേസമയം തൃത്താല, തവനൂര്‍, പൊന്നാനി നിയോജക മണ്ഡലങ്ങളില്‍ അന്‍വറിന് ഭൂരിപക്ഷം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. പൊന്നാനിയില്‍ 11,000 വോട്ടുകളുടെ ഭൂരിപക്ഷവും തവനൂരില്‍ 5000 വോട്ടുകളുടെ ഭൂരിപക്ഷവും തൃത്താലയില്‍ 4000 വോട്ടുകളുടെ ഭൂരിപക്ഷവും ലഭിക്കും.

Loading...

നാല് നിയോജക മണ്ഡലങ്ങളില്‍ ഇ ടി മുഹമ്മദ് ബഷീര്‍ ഭൂരിപക്ഷം നേടും. തിരൂരങ്ങാടിയില്‍ 22000 ലവോട്ടുകളുടെയും കോട്ടക്കലില്‍ 15000, തിരൂരില്‍ 12000, താനൂരില്‍ 6000 വോട്ടുകളുടെയും ലീഡ് ഇ ടി മുഹമ്മദ് ബഷീറിനുണ്ടാകുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍.