പ്രസംഗത്തിനിടെ വിതുമ്പി പി വി അന്‍വര്‍ എംഎല്‍എ, 10 ലക്ഷം രൂപയുടെ സഹായപ്രഖ്യാപനവും

Loading...

ദുരിതാശ്വാസ പ്രവര്‍ത്തന സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുന്നതിനിടയില്‍ വികാരാധീതനായി വിങ്ങിപ്പൊട്ടി പി വി അന്‍വര്‍ എംഎല്‍എ. വേദിയില്‍ വെച്ച് പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് വ്യക്തിപരമായി പത്ത് ലക്ഷം രൂപ സഹയം നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

വ്യാഴാഴ്ച വൈകീട്ട് പോത്തുകല്ല് ബസ് സ്റ്റാന്‍ഡില്‍ ചേര്‍ന്ന യോഗത്തിലാണ് വിതുമ്ബിക്കൊണ്ട് പി വി അന്‍വര്‍ എംഎല്‍എ പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചത്. എന്ത് ചെയ്യണം എന്നറിയില്ല, ഈ പ്രയാസങ്ങള്‍ കഴിഞ്ഞ അഞ്ചാറ് ദിവസമായി നേരിടുകയാണ്. ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട കണ്ണീര്‍ കാണാന്‍ കഴിയില്ല. ജീവിതത്തില്‍ സമ്ബാദിച്ച് കൂട്ടയതെല്ലാം ഒറ്റരാത്രികൊണ്ട് നഷ്ടപ്പെട്ടവരോട് എംഎല്‍എ എന്ന നിലയില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് പറയാനാവാതെ വീര്‍പ്പുമുട്ടുകയാണെന്ന് പ്രസംഗത്തില്‍ പറയുന്നു.

Loading...

പ്രളയ ദുരിതാശ്വാസത്തിന് സഹായം അഭ്യര്‍ഥിച്ച പി വി അന്‍വര്‍ എംഎല്‍എയുടെ പ്രസംഗം സമുഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിങ്ങളോടൊപ്പം ഒരു സഹോദരനായി ഉണ്ടാവുമെന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിക്കുന്നത്.

എട്ടുദിവസം പിടിച്ചു നിന്നെങ്കിലും കൈവിട്ട് കരഞ്ഞുപോയി… 😪 #മനുഷ്യസ്നേഹി… ❤PV ANVAR ✌✌✌

Gepostet von Koya Pattambi am Donnerstag, 15. August 2019