ടോക്യോ ഒളിമ്പിക്സ്: പിവി സിന്ധു ക്വാർട്ടറിൽ

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കാത്തു പിവി സിന്ധു ക്വാർട്ടറിൽ. വനിതകളുടെ വ്യക്തിഗത ബാഡ്മിൻ്റണിൽ ഡെന്മാർക്കിൻ്റെ മിയ ബ്ലിച്ച്ഫെൽറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് സിന്ധു അവസാന എട്ടിലെത്തിയത്. സ്കോർ 21-15, 21-13. മിയക്കെതിരെ ആധികാരികമായാണ് സിന്ധുവിൻ്റെ വിജയം.

നേരത്തെ ഹോങ് കോങ് താരം ച്യുങ് ങാനെ 21-9, 21-16 എന്ന സ്കോറുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു നോക്കൗട്ട് റൗണ്ടിലെത്തിയത്. ച്യുങ് ങാനെതിരെ ആദ്യ സെറ്റ് സിന്ധു അനായാസം സ്വന്തമാക്കിയിരുന്നു. രണ്ടാം സെറ്റിൻ്റെ തുടക്കത്തിൽ ച്യുങ് കനത്ത വെല്ലുവിളി ഉയർത്തിയെങ്കിലും അത് മറികടന്ന് സിന്ധു മത്സരം സ്വന്തമാക്കുകയായിരുന്നു.

Loading...